മല്ലിയില കൃഷി ഇനി വീട്ടിൽ തന്നെ

മനുഷ്യൻ ഏറ്റവും ആദ്യം ഉപയോഗിക്കാൻ തുടങ്ങിയ വ്യഞ്ജനം മല്ലി ആയിരുന്നെന്നു കരുതുന്നു. സാമ്പാറിലും രസത്തിലുമെല്ലാം മല്ലിയിലെ ഒരു സ്ഥിരം ചേരുവയാണ് . മല്ലിയില ചേര്‍ത്ത വിഭവങ്ങള്‍ക്ക് പ്രത്യേക രുചിയും മണവും സ്വാദുമെല്ലാമാണ്. വീട്ടില്‍ തന്നെ ബുദ്ധിമുട്ടില്ലാതെ വളര്‍ത്താന്‍ പറ്റുന്നതാണ് മല്ലിയില.

നമ്മുടെ കാലാവസ്ഥയിൽ ഇതു വർഷം മുഴുവൻ വളർത്താൻ പറ്റിയ ഒന്നാണ് മല്ലിയില. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. രാവിലെയും വൈകുന്നേരവും മാത്രം വെയിൽ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും കൂടുതൽ നല്ലത്. നട്ടാൽ വളരെ കുറഞ്ഞ സമയപരിധിക്കുള്ളിൽ മികച്ച ഫലം ലഭിക്കും.

ഇലയ്ക്കു വേണ്ടി വളർത്തുമ്പോൾ പൂവിടാൻ തുടങ്ങുന്നതിനും വളരെ മുൻപ് നാലഞ്ച് ഇഞ്ച് ഉയരം വെയ്ക്കുമ്പോൾ തന്നെ തണ്ടുകൾ മുറിച്ചെടുക്കുകയോ,ചെടി പിഴുതു മാറ്റുകയോ ചെയ്യുന്നു. ചെടിക്ക് കൂടുതൽ ജലസേചനം ആവശ്യമില്ല. ചെടിച്ചട്ടികളിലോ,തടിപ്പെട്ടികളിലോ മല്ലിയില വളർത്താം. ഇല കൂടെകൂടെ മുറിച്ചെടുത്താൽ നല്ല വിള കിട്ടും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.