സാരിയിൽ തിളങ്ങി മാളവിക ജയറാം.!! കാണാൻ അമ്മയെപ്പോലെയെന്ന് ആരാധകർ.!!

ഒരു താരകുടുംബത്തിലെ സുന്ദരി മലയാള സിനിമയിലേയ്ക്ക് ചുവട് വയ്ക്കാൻ ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പരസ്യ ചിത്രത്തിലൊക്കെ മുഖം കാണിച്ചെങ്കിലും ഈ സുന്ദരി ഇത് വരെ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഈ സുന്ദരി മറ്റാരുമല്ല, ജയറാം – പാർവതി ദമ്പതിമാരുടെ മകൾ മാളവിക ജയറാമാണ് ആ താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക. സിനിമയിൽ മുഖം കാണിച്ചിട്ടില്ലെങ്കിലും ഒട്ടനവധി ആരാധകർ മാളവികയ്ക്കുണ്ട്.

ഒട്ടേറെ പ്രശംസകൾ താരത്തിന്റെ ഫോട്ടോകൾക്ക് ലഭിക്കാറുണ്ട്. മാളവിക സാരിയിൽ എത്തുമ്പോൾ പ്രേത്യേക ചേലാണ് എന്ന് ആരാധകർ പറയാറുള്ളത്. മാളവിക സാരിയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ കാണുമ്പോൾ അമ്മയായ പാർവതി അല്ലെ ഇതെന്ന് ആരാധകർ ചോദിച്ച് പോകാറുണ്ട്. തനിനാടൻ പെൺകുട്ടിയെ പോലെ സാരിയിൽ പ്രത്യക്ഷപ്പെട്ട മാളവികയുടെ ഫോട്ടോയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ആരാധകർ. ചക്കി എന്ന് വിളിപ്പേരുള്ള മാളവികയ്ക്ക്

അഭിനയത്തോട് വല്യ താല്പര്യമില്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാലും നല്ല വേഷം കിട്ടിയാൽ ഒരു കൈ നോക്കാമെന്നും ചക്കി പറയുന്നു. ജയറാമിനൊപ്പമാണ് മുൻപ് ഒരു പരസ്യ ചിത്രത്തിൽ മാളവിക അഭിനയിച്ചത്. ചക്കിയുടെ ഫോട്ടോസ് ഒക്കെ ആരാധകരുടെ ഇടയിൽ വൻ വരവേൽപ്പ് ലഭിക്കാറുണ്ട്. ഒട്ടനവധി പേരാണ് പുതിയ ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയത്. സിനിമാ താരങ്ങളും പോസ്റ്റിന് മറുപടിയായി എത്തിയിട്ടുണ്ട്. ‘അഴകി’ എന്നാണ് നടി അപർണ ബാലമുരളി കുറിച്ചത്.

കൃത്യമായ വ്യായാമമാണ് ചക്കിയുടെ സൗന്ദര്യത്തിന്റെ രഹസ്യം. വ്യായമത്തെക്കുറിച്ചും ഡയറ്റിംഗിനെക്കുറിച്ചും ഈയിടയ്ക്ക് മാളവിക തുറന്ന് പറഞ്ഞിരുന്നു. നിത്യവും ഒന്നര മണിക്കൂർ ജിമ്മിൽ ചിലവിടുമെന്നാണ് മാളവിക പറയുന്നത്. ‘ആക്ടീങ് ഈസ് നോട്ട് മൈ പാഷൻ’ എന്ന് പറയുന്ന മാളവിക തന്റെ ഇഷ്ടം ഫാഷനോടും സ്‌റ്റൈലിങിനോടും ഡിസൈനിങിനോടും ആണെന്ന് പറയുന്നു. സ്പോർട്സിലും മാളവികയ്ക്ക് പ്രത്യേക താല്പര്യമുണ്ട്. എന്തായാലും ചക്കിയെ എങ്ങനെയെങ്കിലും ഒന്ന് സിനിമയിൽ കാണാനുള്ള ആഗ്രഹത്തിലാണ് ആരാധകർ. താരത്തിന്റെ മനസ്സ് മാറുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.