പ്രജകൾ ഒന്നിച്ചിറങ്ങിയാൽ ഏത് രാജാവും ഒന്നമ്പരക്കും. വൈറലായി പ്രാണരക്ഷാർത്ഥം രക്ഷപ്പെടുന്ന സിംഹത്തിന്റെ വീഡിയോ വൈറൽ.!!

കാട്ടിലെ രാജാവ് അത് സിംഹം മാത്രമാണ് എന്നാണല്ലോ നാം കഥകളിലൂടെയും മറ്റും കേട്ടു പരിചയിച്ചിട്ടുള്ളത്. തന്റെ ശത്രുവിനെക്കാൾ ശൗര്യവും അവയെ ആക്രമിക്കാനുള്ള ശക്തിയും ഒരു രാജാവിന് ഉണ്ടാകേണ്ട പ്രൗഢിയും ഉള്ളതിനാലാകാം സിംഹത്തെ രാജാവായി വാഴ്ത്തുന്നത്. മാത്രമല്ല തന്റെ ഇരയെ അതിവേഗം കീഴ് പ്പെടുത്തുന്നതും അവയെ ഭക്ഷിക്കുന്നതുമായ സിംഹങ്ങളുടെ നിരവധി വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ കാണാവുന്നതാണ്.

എന്നാൽ പ്രജകൾ രാജാവിനെ ഭയക്കുന്നതിനു പകരം പ്രജകളെ രാജാവിന് ഭയക്കേണ്ട ഒരു അവസ്ഥ വന്നാലോ? അത്തരത്തിൽ ഒരു അവസ്ഥയിൽ എത്തിപ്പെട്ട ഒരു സിംഹത്തിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. പോത്തിൻ കൂട്ടങ്ങളിൽ നിന്നും രക്ഷപ്പെടാനായി മരത്തിൽ വരെ കയറേണ്ടി വന്ന ഒരു സിംഹത്തിന്റെ വീഡിയോ ആയിരുന്നു ഇത്. തന്റെ ഇരക്കായി കാട്ടുപോത്തിൻ കൂട്ടത്തിൽ എത്തിയപ്പോൾ

സിംഹം ഒരിക്കലും ഇത്തരത്തിലൊരു അബദ്ധം പ്രതീക്ഷിച്ചിരുന്നില്ല. അപകടം മനസ്സിലാക്കിയ കാട്ടുപോത്തിൻ കൂട്ടം സംഘടിതമായി നിലകൊള്ളുകയും ചെറുത്ത്‌ നിൽക്കുകയും ചെയ്തതോടെ സിംഹത്തിന് പ്രാണരക്ഷാർത്ഥം മരത്തിൽ ഓടി കയറുക അല്ലാതെ മറ്റൊരു നിർവാഹവുമില്ലായിരുന്നു. മാത്രമല്ല വളരെ ഭയത്തോടെയാണ് ചെറിയൊരു മരത്തിൽ തന്റെ ജീവൻ രക്ഷിക്കാനായി സിംഹം വലിഞ്ഞു കയറിയത് എന്നും വീഡിയോയിൽ നിന്നും വ്യക്തമാണ്.

മാത്രമല്ല കുറേയേറെ സമയം കാട്ടുപോത്തിൻ കൂട്ടം മരത്തിനു താഴെ തന്നെ നിലകൊള്ളുന്നതിനാൽ ഏറെ തളർന്ന അവസ്ഥയിലാണ് വീഡിയോയിൽ സിംഹം കാണപ്പെടുന്നത്. വൈൽഡ് അനിമൽസ് ഷോർട്സ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കപെട്ട ഈ ഒരു വീഡിയോ നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് പേർ ഈ വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്യപ്പെട്ടിട്ടുണ്ട്.