ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്.!! ലാൽ ജോസും ഭാര്യയും പിന്നെ ക്യൂട്ട് മാത്തുവും. ആനിവേഴ്സറി ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!!

മലയാളികളുടെ പ്രിയങ്കരനായ സംവിധായകനാണ് ലാൽജോസ്. കുടുംബപ്രേക്ഷകരുടെ പൾസ് അറിഞ്ഞ് സിനിമ എടുക്കുന്നതിൽ ലാൽ ജോസിനുള്ള അപാര കഴിവ് തന്നെയാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. സോഷ്യൽ മീഡിയയിൽ ലാൽ ജോസ് പങ്ക് വയ്ക്കുന്ന ചിത്രങ്ങൾക്കല്ലാം നല്ല സ്വീകാര്യതയാണ് സാധാരണ ലഭിക്കാറുള്ളത്. ഒരു മറവത്തൂർ കനവ്, മീശ മാധവൻ, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മിൽ,

ഇമ്മാനുവൽ, വിക്രമാദിത്യൻ തുടങ്ങിയ നിരവധി മികച്ച സിനിമകളൊരുക്കിയ ലാൽ ജോസിന്റെ കുടുംബ വിശേഷങ്ങൾ കേൾക്കാനും ആരാധകർക്ക് ഒരുപാടു ഇഷ്ടമാണ്. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും പ്രധാനവേഷങ്ങളിലെത്തിയ മ്യാവു എന്ന സിനിമയാണ് ലാൽ ജോസിന്റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത്. ഇപ്പോഴിതാ തന്‍റെ 30 -ാം വാര്‍ഷിക ആഘോഷത്തിന്‍റെ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

ആരാധകർ ഈ ഫോട്ടോ ഏറ്റെടുത്തതിൽ ഒരു അത്ഭുതവുമില്ല. കാരണം, ചിത്രത്തിന് കളറേകി ലാൽ ജോസിന്റെയും ഭാര്യയുടെയും കൂടെ ഒരു ക്യൂട്ട് കുഞ്ഞുവാവയും ഉണ്ട്. എടാ മാത്തൂ .. അപ്പുവിന്റെയും അമ്മുവിന്റേയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്റെ മൂപ്പെത്തുന്നു. ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ് എന്നാണ് മനോഹര ചിത്രത്തിന് ലാൽ ജോസ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ലാൽ ജോസും ഭാര്യ ലീനയും പിന്നെ കുഞ്ഞു മാത്തുവും ഒത്തുള്ള

ഫോട്ടോയ്ക്ക് താഴെ ക്യൂട്ട് കമന്റസ് ആണ് വരുന്നത്. ഐറിൻ, കാതറീൻ എന്നിവരാണ് മക്കൾ. 2019 സെപ്റ്റംബറിൽ ഐറിനും തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യുവും തമ്മിൽ വിവാഹിതരായിരുന്നു. ഇവരുടെ മകനാണ് ഇപ്പോൾ ഇൻസ്റ്റയിൽ ലാൽ ജോസ് പങ്ക് വച്ച ചിത്രത്തിലെ മാത്തു എന്ന പൊന്നോമന. കോളേജ് പഠനത്തിന് ശേഷം ചെന്നൈയിൽ ഫിലിം പ്രൊസസിങ് പഠിച്ച ലാൽ ജോസ് സംവിധായകൻ കമലിനോടൊപ്പം 16 സിനിമകളിൽ അസിസ്റ്റന്‍റായിട്ടുണ്ട്..