കുട്ടിമണിക്ക് ഒന്നാം പിറന്നാൾ.!! പിറന്നാൾ ആഘോഷമാക്കി റിമി ടോമിയും കുടുംബവും.!! വീഡിയോ ഏറ്റെടുത്ത് ആരാധകർ.!!

ഒരു പിന്നണി ഗായിക എന്നതിലുപരി സ്റ്റേജ് ഷോകളിൽ പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുക്കുന്ന ഗായികയാണ് റിമി ടോമി. ഇപ്പോൾ, മലയാളികളുടെ ഇഷ്ട ഗായിക മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ 4-ൽ ജഡ്ജായും, തന്റെ യൂട്യൂബ് ചാനലിലൂടെയും മലയാളികൾക്ക് മുന്നിൽ എത്താറുണ്ട്. റിമി ടോമി ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനൽ 6 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുമായി മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്.

റിമി ടോമിയുടെ യൂട്യൂബ് ചാനലിലെ സ്ഥിരം കഥാപാത്രങ്ങളാണ്, സഹോദരൻ റിങ്കുവിന്റെയും മുക്തയുടെയും മകളായ കണ്മണിയും, സഹോദരി റീനുവിന്റെയും രാജുവിന്റെയും മക്കളായ കുട്ടാപ്പിയും കുട്ടിമണിയും. കുറച്ച് മാസങ്ങൾക്ക് മുമ്പ് റീനുവിന്റെ ഇളയമകൾ കുട്ടിമണി എന്ന ഇസബെല്ലയുടെ മാമോദിസ ചടങ്ങുകളെല്ലാം റിമി തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. ഇപ്പോൾ, കുട്ടിമണിയുടെ ഒന്നാം പിറന്നാൾ

ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. ഡിസംബർ 21-നായിരുന്നു കുട്ടിമണിയുടെ പിറന്നാൾ, സഹോദരൻ കുട്ടാപ്പിയുടെ 5-ാം പിറന്നാൾ ജനുവരി 2-ാം തീയ്യതി ആയിരുന്നു. ഇപ്പോൾ ഇരുവരുടെയും ജന്മദിനാഘോഷമാണ് കുടുംബം ഒരുമിച്ച് കൊണ്ടാടിയിരിക്കുന്നത്. കുട്ടിമണിയും സഹോദരൻ കുട്ടാപ്പിയും അമ്മ റീനുവും അച്ഛൻ രാജുവുമെല്ലാം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. മഞ്ഞ ബർത്ത്ഡേ കേക്കും,

മഞ്ഞ നിറത്തിലുള്ള ബലൂൺ കൊണ്ടുള്ള അലങ്കാരവും എല്ലാം കൊണ്ടും ആകെ ഒരു മഞ്ഞ ഷെയ്ഡിൽ ആയിരുന്നു ബർത്ത്ഡേ ആഘോഷം. കുട്ടിമണിയുടെ പിറന്നാൾ ദിനത്തിൽ വളരെ സന്തുഷ്ടയായ റിമിയെയും, റിമിയും കുട്ടിമണിയും തമ്മിലുള്ള സ്നേഹ പ്രകടനങ്ങളും കണ്ട പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തിൽ നിന്ന് കുട്ടിമണിക്ക് ആശംസകൾ അറിയിച്ചു. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആണ് കുട്ടിമണിക്ക് ജന്മദിനാശംസകൾ അറിയിച്ചത്.