കുഞ്ചാക്കോ ബോബൻ ഓട്ടോ ഡ്രൈവറായിരുന്നോ ഇതെപ്പോ ? നോയിഡയിൽ നിന്നും വൈറ്റില വരെ.!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. ഒരുപിടി നല്ല കഥാപാത്രങ്ങൾ താരത്തിന്റേതായിട്ടുണ്ട്.താരത്തിന്റെ ഒരു പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം. താരം ഓട്ടോ ഓടിക്കുന്നതാണ് വീഡിയോയിൽ. കുഞ്ചാക്കോ ബോബൻ ഇത്രദൂരം ഓട്ടോയിൽ യാത്ര ചെയ്തോ വിശ്വസിക്കാനാകുന്നില്ല, അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നോയ്ഡയിൽ നിന്നും വൈറ്റിലയിലേക്ക്

ഓട്ടോറിക്ഷാ ഡ്രൈവറായി കുഞ്ചാക്കോ ബോബൻ ഇലക്ട്രിക് ഓട്ടോ ഓടിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇതെപ്പോ കുഞ്ചാക്കോ ബോബൻ നോയ്ഡക്ക്‌ പോയി എന്ന് തോന്നിയെങ്കിലും ശരിക്കുള്ള കാരണം ഇതൊന്നുമായിരുന്നില്ല അറിയിപ്പ് എന്നൊരു സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങളാണ് കുഞ്ചാക്കോ ബോബൻ പ്രേക്ഷകരോട് ഷെയർ ചെയ്തിരിക്കുന്നത്. വൈറ്റില വൈറ്റില എന്ന് എഴുതിയ ഓട്ടോയും വിളിച്ചു പറയുന്നതും ഇടയിൽ ഓട്ടോ

ഓടിക്കുന്നതും ഒക്കെയാണ് വീഡിയോയിൽ കാണുന്നത്. നോയിഡയിലേക്ക് പോകുന്നത് എന്നുള്ളതല്ല നോയിഡയിൽ വച്ചാണ് അറിയിപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരിക്കുന്നത് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ നായകനാകുന്ന സിനിമയുടെ വളരെയധികം കൗതുകത്തോടെ പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് ഇതിനുമുമ്പ് മഹേഷ് നാരായണൻ നമുക്ക് കൗതുകകരമായതും

വളരെ രസകരമായ സിനിമകൾ തന്നിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ ഓരോ സിനിമയും പ്രേക്ഷകർ വളരെയധികം ഇഷ്ടത്തോടെ കൂടി തന്നെയാണ് ഏറ്റെടുക്കുന്നത്. ഏതു വേഷവും വളരെ തന്മയത്തോടെ അഭിനയിക്കാൻ വളരെ കഴിവുള്ള ആളാണ് ചാക്കോച്ചൻ നമ്മുടെ സ്വന്തം വീട്ടിലെ ഒരാളെ പോലെ തന്നെ പ്രേഷകനെ തോന്നിപ്പിക്കാൻ കഴിവുള്ള ഒരാൾ കൂടി ആണ് കുഞ്ചാക്കോ ബോബൻ. അറിയിപ്പ് എന്ന ചിത്രവും അതുപോലെ മനോഹരചിത്രം ആകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.