ചെകുത്താനും കടലിനും ഇടയിൽ വേദിക.!! ജീവിതം മാറിമറിയുന്ന യാത്രയിൽ സുമിത്ര.!! സ്വയം കുഴിച്ച കുഴിയിൽ വഴുതിവീണ സരസ്വതി. കുടുംബവിളക്കിൽ ഇനിയാണ് യഥാർത്ഥ അങ്കം തുടങ്ങുന്നത്!!!

അതെ, ചെകുത്താനും കടലിനും ഇടയിലാണ് വേദിക. സുമിത്രയുടെ ദുബായ് യാത്ര മുടക്കാൻ ശ്രമിക്കുമ്പോൾ ഇങ്ങനെയൊരു വയ്യാവേലി തന്റെ തലയിൽ വന്നുവീഴുമെന്ന് സ്വപ്നത്തിൽ പോലും വേദിക കരുതിയില്ല എന്നതാണ് സത്യം. സരസ്വതി അമ്മയെ വേദിക പരിചരിക്കണമെന്ന തീരുമാനം പ്രഖ്യാപിച്ചത് സിദ്ദുവാണ്. ഇത്തവണ അത്‌ അനുസരിക്കുകയല്ലാതെ വേദികക്ക് മറ്റൊരു വഴിയുമില്ല. സരസുവിന് കൃത്യമായി മരുന്നും ഭക്ഷണവും കൊടുത്ത്

കൂടെ നിൽക്കാൻ വിധിക്കപ്പെട്ട വേദിക എത്ര ദിവസം ഇങ്ങനെ തള്ളിനീക്കും എന്ന് കണ്ട് തന്നെ അറിയണം! “നീ എനിക്കെന്താ കൃത്യസമയത്ത് മരുന്ന് തരാത്തത്?” എന്ന് സരസ്വതിയമ്മ വേദികയോട് ചോദിക്കുന്നുണ്ട്. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിലാണ് ഈ രംഗം. ഞാൻ ഇവിടെ ഒരാൾ മാത്രമേ ഉള്ളൂ എന്നും എനിക്കിങ്ങനെയൊക്കെയേ പറ്റൂ എന്നുമാണ് വേദികയുടെ മറുപടി. അതേ സമയം സുമിത്ര ദുബായിയിൽ എത്തുന്നതും പ്രൊമോയിൽ കാണിക്കുന്നുണ്ട്.

പുതിയ അനുഭവങ്ങൾ നൽകുന്ന പാഠങ്ങളുമായ് സുമിത്ര വീണ്ടും കുതിച്ചുയരുകയാണ്. ജീവിതത്തിൽ ഓരോ പടവും നടന്നുകയറുന്ന സുമിത്ര ഇന്നിന്റെ സ്ത്രീ രത്നമാണ്. സുമിത്രയുടെ ഉയർച്ചക്ക് വിലങ്ങിടാൻ വേദിക ചെയ്തുവെച്ച പരിപാടിയാണ് ഇപ്പോൾ സ്വയം വിനയായി മാറിയിരിക്കുന്നത്. സരസുവിനെ കൂട്ടുപിടിച്ചുള്ള പരിപാടികൾ അബദ്ധമായി മാറി എന്ന് സ്വയം തിരിച്ചറിയുമ്പോഴും ഉള്ളിൽ പകയെരിയുകയാണ്. സ്വയം കുഴിച്ച കുഴിയിൽ

കൈകാലിട്ടടിക്കുന്ന വേദികയും ജീവിതം തന്നെ മാറ്റിമറിക്കുന്ന യാത്രയിലൂടെ സുമിത്രയും. എന്തായാലും ഏറെ നിർണ്ണായകമായ രംഗങ്ങളാണ് ഇപ്പോൾ കുടുംബവിളക്കിൽ. ഈ ദുബായ് യാത്രയുടെ തുടർച്ചയിൽ രോഹിത്തിനെ ഉൾപ്പെടുത്തി കഥ വഷളാക്കരുത് എന്ന് പ്രേക്ഷകർ പ്രൊമോ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നുമുണ്ട്. സുമിത്രയുടെ ഉയർച്ചയും വേദികയുടെ പരാജയവും കാണിക്കുന്ന എപ്പിസോഡുകൾക്കായ് കാത്തിരിക്കുകയാണ് ഇപ്പോൾ കുടുംബവിളക്കിന്റെ പ്രിയ പ്രേക്ഷകർ.