ഇങ്ങനെയും ഒരു അമ്മായിയമ്മയോ.!! സരസ്വതി അമ്മയുടെ ക്രൂരത സീരിയൽ ആരാധകർക്കിടയിൽ വൻ ചർച്ച.!! സുമിത്രയുടെ ദുബായ് യാത്ര മുടക്കാൻ അടവുമായി സരസ്വതി..ഒടുവിൽ സുമിത്രയുടെ തീരുമാനം കേട്ടോ….

ഹൃദയഹാരിയായ മുഹൂർത്തങ്ങളുമായി മുന്നോട്ടുനീങ്ങുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇന്നും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് കുടുംബവിളക്ക്. തുടക്കത്തിൽ നെഗറ്റീവ് ഷേഡുണ്ടായിരുന്ന ഡോക്ടർ അനിരുദ്ധ്, ശീതൾ എന്നീ രണ്ട് കഥാപാത്രങ്ങൾ പിന്നീട് പോസിറ്റീവ് ട്രാക്കിലേക്ക് മാറിയിരുന്നു. എന്നാൽ അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്തത് സരസ്വതി അമ്മക്കാണ്.

ഇങ്ങനെ ഒരു അമ്മായിയമ്മ ശരിക്കും നമുക്ക് ചുറ്റും ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ചർച്ച. അത്രയും ക്രൂരമായ മനോഭാവമാണ് അവരുടേത്. സുമിത്രയെ എങ്ങനെ തകർക്കാം എന്നത് മാത്രമാണ് അവരുടെ ചിന്ത. സുമിത്രയുടെ പേരിലുള്ള ശ്രീനിലയത്തിന്റെ ആധാരം സ്വന്തം വീടായിരുന്നിട്ട് കൂടി അവർ മോഷ്ടിച്ചതും അത്തരമൊരു വികലമായ ചിന്തയുടെ പുറത്താണ്. ആ പ്രശനത്തിന്റെ പേരിൽ സ്വന്തം കുടുംബ ഓഹരി വരെ നഷ്ടപ്പെട്ടു.

എന്നിട്ടും അവർ ഒരു പാഠം പഠിച്ചില്ല എന്ന് പറയുന്നിടത്താണ് ഒരു അമ്മായിയമ്മയുടെ റേഞ്ച് ഇത്രയുമോ എന്ന് സോഷ്യൽ മീഡിയ ചർച്ച ചെയ്ത് തുടങ്ങുന്നത്. കുടുംബവിളക്കിന്റെ പുതിയ പ്രോമോ വീഡിയോയിൽ സിദ്ദുവിനെ കാണാൻ എത്തുന്ന സരസ്വതി അമ്മയെയാണ് കാണിച്ചിരിക്കുന്നത്. സുമിത്രയുടെ ദുബായ് യാത്ര എങ്ങനെയെങ്കിലും തടയണമെന്നാണ് അവരുടെ ആവശ്യം. നിന്റെ മക്കളുടെ അമ്മയാണ് ഇപ്പോഴും സുമിത്രയെന്നും അതുകൊണ്ട് ദുബായ് യാത്ര

ഒഴിവാക്കാൻ സുമിത്രയോട് പറയാനുള്ള അധികാരം നിനക്കുണ്ടെന്നുമൊക്കെ സിദ്ദുവിനോട് പറയുകയാണ് സരസ്വതി. അമ്മയുടെ വാക്ക് കേട്ട് ഇറങ്ങിപ്പുറപ്പെടുന്ന സിദ്ധാർത്തിനെയും പ്രൊമോയിൽ കാണിക്കുന്നുണ്ട്. അതേ സമയം ശ്രീനിലയം പിരിഞ്ഞുള്ള ഒരു ജീവിതം ഇതേവരെ താൻ ചിന്തിച്ചിട്ടില്ലെന്നും അത്‌ കൊണ്ടാണ് ദുബായ് യാത്രയുടെ കാര്യത്തിൽ ഇനിയും ഒരു തീരുമാനം എടുക്കാത്തത് എന്നും സുമിത്ര വീട്ടിൽ പറയുന്നുണ്ട്.