ആത്മധൈര്യത്തിന്റെ നിലപാടുതറയിൽ ഉറച്ച് സുമിത്രയുടെ പോരാട്ടങ്ങൾ. രോഹിത്തിന്റെ പ്രണയം ഒഴിവാക്കണമെന്ന് പ്രേക്ഷകർ.!! കുടുംബവിളക്കിന്റെ നിർമ്മാതാവ് പ്രേക്ഷകരുടെ പ്രിയനടി തന്നെ, താരത്തെ നിങ്ങൾക്കറിയാമോ?

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് കുടുംബവിളക്ക്. ജീവിതവഴിയിൽ തനിച്ചാവുന്ന പെൺരൂപമാണ് പരമ്പരയിലെ നായികാകഥാപാത്രം സുമിത്ര. ഭർത്താവ് സിദ്ധാർഥ് ഓഫീസിലെ സഹപ്രവർത്തകയോടൊപ്പം ചേർന്ന് സുമിത്രയെ ഒറ്റപ്പെടുത്തുന്നതിലൂടെയാണ് കഥ മുന്നോട്ടുനീങ്ങുന്നത്. വേദികയോടൊപ്പം ഒരു പുതുജീവിതം ആരംഭിക്കുന്ന സിദ്ധാർഥ് സുമിത്രയെ പാടെ ഉപേക്ഷിക്കുകയായിരുന്നു. പ്രതിസന്ധിയിൽ തളരാതെ മുന്നോട്ടുനീങ്ങവെയാണ് സുമിത്രക്ക് താങ്ങും

തണലുമായി പഴയകാല സുഹൃത്ത് രോഹിത്ത് എത്തുന്നത്. സുമിത്രക്ക് രോഹിത്ത് നല്ലൊരു സുഹൃത്ത് മാത്രമാണ്. എന്നാൽ ഇപ്പോൾ പരമ്പരയുടെ കഥ പറയുന്നതനുസരിച്ച് രോഹിത്തിന് സുമിത്രയോട് പ്രണയം ജനിച്ചിരിക്കുകയാണ്. ഇത് വേണ്ടായിരുന്നു എന്ന് തന്നെയാണ് പ്രേക്ഷകരിൽ പലരും അഭിപ്രായപ്പെടുന്നത്. സീരിയലിന്റെ പുതിയ പ്രോമോ വിഡിയോയിൽ സുമിത്രയോട് രോഹിത്തിന് സ്നേഹം എന്നുകൂടി പറയുന്നതോടെ കഥയുടെ പോക്ക് എങ്ങോട്ടെന്ന് ഊഹിക്കുകയാണ്

പ്രേക്ഷകർ. അതേ സമയം വേദികയുടെ കുതന്ത്രങ്ങൾ മനസിലാക്കി വീണ്ടും സുമിത്രക്കൊപ്പം ചേരാൻ ആഗ്രഹിക്കുന്ന സിദ്ധാർത്ഥിന് മുന്നിൽ സുമിത്ര മുഖം തിരിക്കും എന്ന് തന്നെയാണ് പ്രോമോ വീഡിയോ പറയുന്നത്. ഒരവസരത്തിൽ തള്ളിപ്പറയാനും മറ്റൊരവസരത്തിൽ ചേർത്തുനിർത്താനും സുമിത്ര ആരുടെയും പണയവസ്തുവല്ല എന്ന് പ്രൊമോയിൽ എടുത്ത്പറയുകയാണ്. ആത്മധൈര്യത്തിന്റെ നിലപാടുതറയിൽ ഉറച്ചുനിൽക്കുന്ന സുമിത്രയുടെ

പോരാട്ടങ്ങൾ എന്നുപറഞ്ഞുകൊണ്ടാണ് പുതിയ പ്രോമോ വീഡിയോ ചാനൽ പുറത്തുവിട്ടിരിക്കുന്നത്. ഒരു പുരുഷന്റെയും പിന്തുണയില്ലാതെ ഒറ്റക്ക് പോരാടാൻ സുമിത്രക്ക് നിഷ്പ്രയാസം സാധിക്കുമെന്നും ഇനിയുള്ള കാഴ്ചകൾ ആ പോരാട്ടത്തിന്റേതാണെന്നുമാണ് പ്രോമോ വീഡിയോ പറഞ്ഞുവെക്കുന്നത് ഏറെ ജനപ്രീതി നേടിയ പരമ്പരയാണ് കുടുംബവിളക്ക്. നടി ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. അറിയപ്പെടുന്ന അഭിനേത്രി കൂടിയാണ് ചിത്ര ഷേണായി.