വേദികയെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്.!! ഹൃദയം വെന്തുരുകി സരസ്വതി അമ്മ. ശ്രീനിലയത്തിലെ ആധാരം എങ്ങനെ വേദികയുടെ കൈയിലെത്തി എന്നന്വേഷിച്ച് രോഹിത്തും സുമിത്രയും..!! വേദികയെ കയ്യൊഴിഞ്ഞ് സിദ്ധുവും.

ഓരോ എപ്പിസോഡിലും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. അനുദിനം പ്രേക്ഷകരെ ആരാധകരാക്കി മാറ്റുന്ന ഒരു വിസ്മയ പരമ്പര. നടി മീര വാസുദേവ് നായികയായെത്തുമ്പോൾ പ്രതിനായികയാകുന്നത് ശരണ്യ ആനന്ദാണ്. സുമിത്ര എന്ന ആത്മധൈര്യത്തിന്റെ പ്രതീകമായ നായികയായി മീര തകർത്തഭിനയിക്കുമ്പോൾ വേദിക എന്ന നെഗറ്റീവ് റോളിൽ ശരണ്യ തന്റെ അഭിനയമികവിൽ പകർന്നാടുകയാണ്.

ടെലിവിഷനിൽ പ്രേക്ഷകർ ഏറെ വെറുത്ത ഒരു നെഗറ്റീവ് റോൾ തന്നെയാണ് കുടുംബവിളക്കിലെ വേദിക. സുമിത്രക്കെതിരെ ശക്തമായ കരുക്കളും കുതന്ത്രങ്ങളുമായി മുന്നോട്ടുനീങ്ങുന്ന വേദിക പ്രേക്ഷകർക്ക് മുൻപിൽ ഇന്നിന്റെ പ്രതിനായികാരൂപമാവുകയാണ്. ശ്രീനിലയത്തിന്റെ ആധാരം മോഷ്ടിക്കപ്പെട്ട സംഭവത്തിൽ വേദികയെ പോലീസ് അറസ്റ് ചെയ്യുന്നതാണ് കുടുംബവിളക്കിന്റെ പുതിയ പ്രൊമോയിൽ കാണിച്ചിരിക്കുന്നത്. കുറ്റം ചെയ്തവർക്ക് ഒരുപാട് നാളൊന്നും ഒളിഞ്ഞിരിക്കാൻ പറ്റില്ല എന്നുപറയുന്നത് പോലെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആധാരത്തിന്റെ കാര്യത്തിൽ

കൈമലർത്തിയ വേദിക ഇന്ന് പോലീസിന്റെ കൈയിൽ പിടികൊടുക്കേണ്ടി വരുന്ന ദാരുണമായ കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. ആ കാഴ്ച കണ്ട് ശ്രീനിലയത്തിൽ ഒരാളുടെ ഹൃദയം ഉരുകുന്നുണ്ട്. ആധാരം ശ്രീനിലയത്തിൽ നിന്നും ആരും അറിയാതെ എടുത്തുകൊടുത്ത സരസ്വതി അമ്മയുടെ മനസ് നീറിയില്ലാതാവുകയാണ്. ശ്രീനിലയത്തിലെ ആരും തന്നെ അറിയാതെ എങ്ങനെയാണ് വേദികക്ക് ആധാരം തന്റെ കൈപ്പിടിയിലേക്ക് കിട്ടിയത് എന്ന് രോഹിത്ത് ചോദിക്കുന്നുണ്ട്.

ആ ചോദ്യത്തിനൊടുവിൽ സരസ്വതി അമ്മ കുടുങ്ങുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും കുടുംബവിളക്കിന്റെ അടുത്ത എപ്പിസോഡുകളിൽ വേദികയുടെ അവസ്ഥ എങ്ങനെയെന്ന് അറിയാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. കുറച്ചുനാളെങ്കിലും വേദിക ജയിലിൽ തന്നെ കഴിയണമെന്നും പുറകെ സരസ്വതി അമ്മയ്ക്കും ഒരു മുട്ടൻ പണി കിട്ടണമെന്നുമാണ് പ്രേക്ഷകരുടെ ആവശ്യം. മീര വാസുദേവിന് പുറമെ കെ കെ മേനോൻ, എഫ് ജെ തരകൻ, ആനന്ദ് നാരായൺ, നൂബിൻ, ശ്രീലക്ഷ്മി, മഞ്ജു തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്.