ഒടുവിൽ എല്ലാം മനസിലാക്കി സിദ്ധു. സരസ്വതി അമ്മക്ക് മുന്നറിയിപ്പ് നൽകി സുമിത്രയും.!! ഇനി സരസ്വതി അമ്മ പെടും..

റേറ്റിങ്ങിൽ ഒന്നാം സ്ഥാനം സ്ഥിരം നേടാറുള്ള പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക് പറയുന്നത്. നടി മീര വാസുദേവിന്റെ അഭിനയമികവ് ഏറെ എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. വർഷങ്ങൾക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ മീര സുമിത്ര എന്ന കഥാപാത്രമായി ജീവിക്കുക തന്നെയായിരുന്നു. ഓഫീസിലെ സഹപ്രവർത്തക വേദികയ്‌ക്കൊപ്പം ജീവിതം ആരംഭിക്കുന്ന സിദ്ധു ഏറെ വൈകിയാണ് വേദികയുടെ

കുതന്ത്രങ്ങൾ തിരിച്ചറിയുന്നത്. ഇപ്പോൾ ശ്രീനിലയത്തിന്റെ ആധാരം മോഷ്ടിക്കപ്പെട്ടിരിക്കുകയാണ്. വേദിക പറഞ്ഞതനുസരിച്ച് സരസ്വതി അമ്മയാണ് ആധാരം എടുത്തുമാറ്റുന്നത്. എന്നാൽ അവർ തന്നെ ഇപ്പോൾ കുറ്റം സുമിത്രയുടെ തലയിൽ വെച്ചുകൊടുക്കാൻ ശ്രമിക്കുകയാണ്. അതും വേദികയുടെ പ്ലാൻ തന്നെ. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ സരസ്വതി അമ്മക്ക് മുന്നറിയിപ്പ് നൽകുന്ന സുമിത്രയെ കാണാം. കള്ളൻ കപ്പലിൽ തന്നെ എന്ന് പറഞ്ഞ്

സുമിത്രയെ ഭ്രാന്ത് പിടിപ്പിച്ച് പണി ഇരന്ന് വാങ്ങുകയാണ് സരസ്വതി അമ്മ. ശ്രീകുമാറിൽ നിന്നും വേദികയുടെ കള്ളത്തരങ്ങളുടെ ചില സത്യാവസ്ഥകൾ മനസിലാക്കി തുടങ്ങുന്ന സിദ്ദുവിനെയും പ്രൊമോയിൽ കാണാം. എന്തായാലും പരമ്പരയുടെ പുതിയ എപ്പിസോഡുകളിൽ വേദികയ്ക്കും സരസ്വതി അമ്മയ്ക്കും കണക്കിന് കിട്ടും എന്ന ഉറപ്പിൽ തന്നെയാണ് സീരിയൽ ആരാധകർ. ഇത്രയും ആയിട്ടും സരസ്വതി അമ്മ എന്തേ പഠിക്കാത്തത് എന്ന് പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

നടി ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. കുടുംബജീവിതത്തിലെ പാകപ്പിഴകളുംബന്ധങ്ങളിലെ ഏറെ വിഹ്വലമായ പ്രതിസന്ധികളും ചർച്ച ചെയ്ത് കടന്നുപോകുന്ന പരമ്പരയിൽ വേദിക എന്ന നെഗറ്റീവ് കഥാപാത്രമായി തകർത്തഭിനയിക്കുന്നത് നടി ശരണ്യ ആനന്ദ് ആണ്. കെ കെ മേനോൻ, നൂബിൻ, ആനന്ദ് നാരായൺ, ശ്രീലക്ഷ്മി, എഫ് ജെ തരകൻ തുടങ്ങിയ താരങ്ങളെല്ലാം തകർത്തഭിനയിക്കുന്ന പരമ്പര വൻ പ്രേക്ഷകസ്വീകാര്യതയാണ് നേടുന്നത്.