ശക്തിയെ ബുദ്ധികൊണ്ട് തോൽപ്പിക്കാൻ സുമിത്ര.!! സുമിത്രക്ക് കയ്യടിച്ച് പ്രേക്ഷകർ. ഇനി സുമിത്രയുടെ പുതിയ മുഖം.!! സുമിത്രക്കും വേദികക്കും പുറത്തുനിന്നും എതിരാളികൾ.

ശക്തിയെ ബുദ്ധി കൊണ്ട് തോൽപ്പിക്കുന്ന വീട്ടമ്മയുടെ കഥ എന്ന ടാഗ്‌ലൈനോട് കൂടിയാണ് കുടുംബ വിളക്ക് പരമ്പരയുടെ ഏറ്റവും പുതിയ പ്രോമോവീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. പ്രൊമോ പറയുംപോലെ ശത്രുപക്ഷത്തെ തൻറെ ബുദ്ധിവൈഭവം കൊണ്ട് തോൽപ്പിക്കുന്ന വീട്ടമ്മ തന്നെയാണ് കുടുംബവിളക്കിലെ സുമിത്ര എന്ന കഥാപാത്രം. നടി മീര വസുദേവാണ് സുമിത്ര എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നത്.

പരമ്പര ആരംഭിച്ച കാലം മുതൽ തന്നെ റേറ്റിംഗിൽ ഒന്നാം സ്ഥാനത്തായിരുന്നു കുടുംബവിളക്ക്. തനിക്കു മുൻപിൽ വന്ന പ്രതിസന്ധികളെ ആത്മധൈര്യത്തോടെ നേരിട്ട സുമിത്ര കുടുംബപ്രേക്ഷകർക്ക് എന്നും അവരുടെ പ്രിയ കഥാപാത്രം തന്നെ. സ്വന്തം ഭർത്താവ് തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം ആരംഭിച്ചപ്പോഴും, എന്തിന് മക്കൾ പോലും തള്ളിപ്പറഞ്ഞപ്പോഴും സുമിത്രയെ മുന്നോട്ട് നയിച്ചത് തന്നിൽ ബാക്കിയായ ആത്മവിശ്വാസത്തിന്റെ കരുത്താണ്.

ഇപ്പോൾ ശ്രീനിലയത്തിൽ ഭീഷണിയുമായി എത്തിയ മഹേന്ദ്രന് മുന്നിൽ ശക്തമായ പ്രതികരണവുമായി മുന്നിട്ടിറങ്ങുന്ന സുമിത്രയ്ക്ക് കയ്യടിക്കുകയാണ് പ്രേക്ഷകർ. മഹേന്ദ്രൻറെ നീചമായ ബിസിനസ് രീതിയെ ചോദ്യം ചെയ്യുകയാണ് സുമിത്ര. എന്താണെങ്കിലും ചുട്ടുപൊള്ളുന്ന അനുഭവങ്ങളിൽ നിന്നാണ് സുമിത്ര ഇത്രയും ശക്തമായതെന്ന് വ്യക്ത്വം. നടി ചിത്ര ഷേണായിയാണ് കുടുംബവിളക്ക് പരമ്പരയുടെ നിർമ്മാതാവ്. കുടുംബവിളക്ക് പ്രക്ഷേപണം ചെയ്തുതുടങ്ങിയതിന് ശേഷം

അതേ പാറ്റേൺ ഫോളോ ചെയ്ത് മറ്റുചാനലുകളും സീരിയലുകളും തുടങ്ങിയിരുന്നു. ആ പരമ്പരകളിലും മീരയെപ്പോലെ തന്നെ സിനിമാതാരങ്ങളെത്തന്നെ നായികമാരായി കൊണ്ടുവന്നു. ഭർത്താവ് മറ്റൊരു പെൺസുഹൃത്തിനോടൊപ്പം ജീവിതം തുടങ്ങുന്നതും പ്രതിസന്ധിയിലായ വീട്ടമ്മ കരുത്താർജിച്ച് മുന്നോട്ടുനടക്കുന്നതും ആ സീരിയലുകളിലും കഥയായപ്പോൾ മത്സരം കടുത്തു. എന്നാൽ കുടുംബവിളക്കിലെ വേദികയെപ്പോലെ തന്നെ ശക്തരായ നെഗറ്റീവ് ഷേഡുള്ള നായികമാർ മറ്റുപരമ്പരകളിലും ഉള്ളതുകൊണ്ട് അവിടെയും മത്സരം ശക്തമാണ്.