സുമിത്ര ഇനി ദുബായിയിലേക്ക്.!! അടുക്കളയിൽ നിന്നും അരങ്ങത്തേക്കുള്ള സുമിത്രയുടെ വിജയയാത്ര ആഘോഷിച്ച് ആരാധകർ. സരസ്വതി അമ്മക്ക് ഇനി രക്ഷയില്ല, കടിഞ്ഞാണിട്ട് ശിവദാസമേനോൻ. വേദികയെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഇന്ദ്രജയുടെ ശ്രമം.

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതയാത്രയാണ് പരമ്പര പ്രമേയമാക്കിയിരിക്കുന്നത്. ഏറെ ആരാധകരുള്ള പരമ്പരയിൽ നടി മീര വാസുദേവാണ് നായികയാകുന്നത്. മീരയ്‌ക്കൊപ്പം കെ കെ മേനോൻ, ശരണ്യ ആനന്ദ്, ആനന്ദ് നാരായൺ, അശ്വതി, ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്. കുടുംബവിളക്കിന്റെ പുതിയ പ്രോമോ വീഡിയോ

കണ്ടതോടെ മറ്റൊരു സന്തോഷവാർത്ത കൂടി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. സുമിത്ര ദുബായിക്ക് പറക്കാൻ പോവുന്നു എന്നത് ഏവർക്കും സന്തോഷകരമായ ഒരു ന്യൂസ് തന്നെ. അടുക്കളയിൽ മാത്രം ഒതുങ്ങിയിരുന്ന സുമിത്ര ഇന്ന് പറക്കുകയാണ്. സുമിത്രയുടെ വിജയങ്ങൾ കണ്ട് സന്തോഷിക്കുമ്പോഴും പ്രേക്ഷകർക്ക് നിരാശയുണർത്തുന്ന വാർത്തയും സീരിയലിന്റെ പുതിയ പ്രോമോ വീഡിയോ നൽകുന്നുണ്ട്. ശത്രുവിന്റെ ശത്രു മിത്രം

എന്ന് പറയുന്നത് പോലെ വേദികയും ഡോക്ടർ ഇന്ദ്രജയും വീണ്ടും ഒന്നിക്കുകയാണ്. വേദികയെ ജയിലിൽ നിന്നും ഏതുവിധേനയും മോചിപ്പിക്കാനാണ് ഇന്ദ്രജ കളത്തിലിറങ്ങിയിരിക്കുന്നത്. ഇന്ദ്രജയുടെ ശ്രമങ്ങൾ എത്രത്തോളം ഫലം കാണുമെന്നത് കണ്ടുതന്നെയറിയണം. വേദികയെ ജയിലിൽ നിന്നിറങ്ങാൻ സഹായിച്ചാൽ ഒന്നിച്ചുനിൽക്കുക വഴി സുമിത്രയെ മുട്ടുകുത്തിക്കാം എന്ന ചിന്തയാണ് ഇന്ദ്രജയെ പുതിയ നീക്കത്തിലേക്ക് നയിച്ചിരിക്കുന്നത്. ഏറെ നിർണായകമായ

രംഗങ്ങളിലൂടെയാണ് കുടുംബവിളക്ക് മുന്നോട്ടുപോകുന്നത്. സരസ്വതി അമ്മയാകട്ടെ, ആകെ പെട്ട അവസ്ഥയിലാണ്. ശിവദാസമേനോൻ എല്ലാ വിധത്തിലും സരസ്വതി അമ്മയെ പെടുത്തുകയാണ് എന്ന് പറയാം. എന്തായാലും വരും ദിവസങ്ങളിൽ ഇന്ദ്രജയുടെ കുതന്ത്രങ്ങളും ഒപ്പം സുമിത്രയുടെ ദുബായ് യാത്രയും അങ്ങനെ മൊത്തത്തിൽ ട്വിസ്റ്റോടു ട്വിസ്റ്റായാണ് പരമ്പര മുന്നോട്ടുപോവുക. നടി ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്.