വേദികയുടെ പുതിയ കുതന്ത്രം.!! ശ്രീനിലയത്തിന്റെ ആധാരം മോഷ്ടിച്ചത് സുമിത്ര എന്ന് വരുത്തി തീർക്കുമ്പോൾ.. വേദികയുടെ അമ്മയെ കണ്ട് സുമിത്രയും രോഹിത്തും.!! വേദിക വീണ്ടും ശക്തി പ്രാപിക്കുന്നു.

പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് ആണ് പരമ്പരയിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലെ പ്രതിസന്ധികളും ഏറെ ധൈര്യത്തോടെ അവർ അതിനെയെല്ലാം നേരിടുന്നതുമാണ് പരമ്പരയുടെ പ്രമേയം. സീരിയലിന്റെ കഴിഞ്ഞ എപ്പിസോഡുകളിൽ ശ്രീനിലയത്തിന്റെ ആധാരം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നു. വേദിക പറഞ്ഞതനുസരിച്ച് സരസ്വതി അമ്മ

ശ്രീനിലയത്തിന്റെ ആധാരം വേദികക്ക് എടുത്തുനൽകുന്നുണ്ട്. എന്നാൽ ചതി പിണഞ്ഞത് പിന്നീട് സരസ്വതി അമ്മയ്ക്കും മനസിലായിരുന്നു. ഇപ്പോൾ ആധാരം കാണാതായതിന്റെ കുറ്റം നേരെ സുമിത്രയുടെ തലയിൽ വെക്കാൻ ശ്രമിക്കുകയാണ് വേദിക. അതിനായി വീണ്ടും സരസ്വതി അമ്മയുടെ കൂട്ടുപിടിക്കുന്ന വേദികയെ പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കാണാം. വേദിക പറയുന്ന പോലെ തന്നെ സരസ്വതി അമ്മ പോലീസ് ഓഫിസറിനോട് സംസാരിക്കുന്നതും

പ്രൊമോയിൽ കാണിക്കുന്നുണ്ട്. അതേ സമയം രോഹിത്തും സുമിത്രയും വേദികയുടെ വീട്ടിൽ എത്തുന്നതും കാണിക്കുന്നുണ്ട്. വേദികയുടെ അമ്മയെയാണ് അവർ കാണുന്നത്. വേദികയുടെ കുടുംബസ്വത്ത് വഴിയാണ് കാർ വാങ്ങിയതെന്ന് നേരത്തെ വേദിക പറഞ്ഞിരുന്നു. അതിലെ വാസ്തവമാണ് ഇപ്പോൾ സംശയിക്കപ്പെടുന്നത്. ശ്രീനിലയത്തിലെ ആധാരം മോഷ്ടിക്കപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം ഇപ്പോൾ സുമിത്രയുടെ തലയിൽ വരുന്നതിന്റെ സൂചനകളാണ് പരമ്പര നൽകുന്നത്.

ഉദ്വേഗജനകമായ രംഗങ്ങളിലൂടെയാണ് കുടുംബവിളക്ക് മുന്നോട്ടുപോകുന്നത്. മീര വാസുദേവിന് പുറമേ കെ കെ മേനോൻ, ശരണ്യ ആനന്ദ്, ശ്രീലക്ഷ്മി, അശ്വതി, മഞ്ജു തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നു. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര. വേദിക എന്ന കഥാപാത്രമായെത്തുന്ന ശരണ്യ ആനന്ദ് നെഗറ്റീവ് റോളിൽ ഏറെ തകർക്കുന്ന ഒരു അഭിനേത്രി തന്നെയാണ്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരാണ് നടിക്കുള്ളത്. വേദിക എന്ന റോളിൽ എത്തുന്ന മൂന്നാമത്തെ അഭിനേത്രിയാണ് ശരണ്യ.