തനിക്ക് ആൾ മാറിപ്പോയെന്ന് അനൂപ് തിരിച്ചറിയുന്നു.!! വേദികക്ക് പകരം സുമിത്ര കെണിയിലാകുമ്പോൾ സന്തോഷത്തിൽ മഹേന്ദ്രനും.!! ഇനി സുമിത്രയെ രക്ഷിക്കാൻ ആര് വരും?

മറ്റെല്ലാ പരമ്പരകളെയും പിന്നിലാക്കി റേറ്റിങ്ങിൽ വിജയക്കുതിപ്പ്‌ തുടരുകയാണ് ഏഷ്യാനെറ്റിലെ ഹിറ്റ്‌ സീരിയൽ കുടുംബവിളക്ക്. നടി മീര വാസുദേവ് നായികയായെത്തുന്ന പരമ്പരയിൽ പ്രേക്ഷകർക്ക് പ്രിയങ്കരരായ ഒട്ടേറെ താരങ്ങളാണ് അണിനിരക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയായി മീര വാസുദേവ് തകർത്തഭിനയിക്കുമ്പോൾ വേദിക എന്ന നെഗറ്റീവ് റോളിലെത്തുന്നത് ശരണ്യ ആനന്ദാണ്. പരമ്പരയിൽ ഇപ്പോൾ അരങ്ങുതകർക്കുന്നത് ഒരു കിഡ്നാപ്പിംഗ് രംഗമാണ്.

വേദികയെ തട്ടിക്കൊണ്ടുവരാൻ മഹേന്ദ്രൻ ഏൽപ്പിക്കുന്നത് അനൂപ് എന്ന യുവാവിനെയാണ്. വേദികയെന്ന് കരുതി അനൂപ് കിഡ്നാപ്പ് ചെയ്യുന്നത് സുമിത്രയെയാണ്. സിദ്ധാർഥിന്റെ ഭാര്യയെ അന്വേഷിച്ച് പോകുന്ന അനൂപിന് പറ്റിയത് ഒരു അക്കിടി തന്നെയാണ്. എന്നാൽ സുമിത്ര വഴി തന്നെ ആ സത്യം അനൂപ് തിരിച്ചറിയുന്നതാണ് പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നത്. താൻ കിഡ്നാപ്പ് ചെയ്ത ആൾ മാറിപ്പോയെന്ന് അറിയുന്നതോടെ അനൂപ്

അങ്കലാപ്പിലാവുകയാണ്. ഇപ്പോഴിതാ കിഡ്നാപ്പ് ചെയ്യപ്പെട്ട ആൾ മാറിപ്പോയെന്ന് മഹേന്ദ്രനും അറിഞ്ഞിരിക്കുകയാണ്. എന്നാൽ വേദികക്ക് പകരം സുമിത്ര കിഡ്നാപ്പ് ചെയ്യപ്പെട്ട് തന്റെ സങ്കേതത്തിൽ എത്തിയതോടെ കൂടുതൽ സന്തോഷവാനാകുന്ന മഹേന്ദ്രനെയാണ് പ്രൊമോയിൽ കാണിക്കുന്നത്. വേദികയ്ക്ക് വേണ്ടി താൻ ഇട്ട ചൂണ്ടയിൽ കൊത്തിയത് നിങ്ങളായത് നന്നായി എന്നാണ് സുമിത്രയോട് മഹേന്ദ്രൻ പറയുന്നത്. അനൂപ് മഹേന്ദ്രന്റെ ഗുണ്ടയായാണ്

പരമ്പരയിൽ എത്തുന്നതെങ്കിലും സുമിത്രയോടൊപ്പം ചേർന്ന് വരും എപ്പിസോഡുകളിൽ പോസിറ്റീവ് ക്യാരക്ടറായി മാറാൻ സാധ്യതയുണ്ടെന്നാണ് പ്രേക്ഷകർ തന്നെ പറയുന്നത്. നടൻ ജിത്തു വേണുഗോപാലാണ് അനൂപ് എന്ന കഥാപാത്രത്തിലെത്തുന്നത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന കുടുംബവിളക്ക് നടി ചിത്ര ഷേണായി നിർമ്മിക്കുന്ന പരമ്പരയാണ്. കെ കെ മേനോൻ, ശ്രീലക്ഷ്മി, ആനന്ദ് നാരായൺ, നൂബിൻ, എഫ് ജെ തരകൻ തുടങ്ങിയ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നുണ്ട്.