സരസ്വതി അമ്മയെ ശ്രീനിലയത്തിൽ നിന്നും പുറത്താക്കി ശിവദാസമേനോൻ.!! അമ്മയെ കൈവെടിഞ്ഞ് സിദ്ധുവും. മാസ്സ് ഡയലോഗുമായി സുമിത്ര..!! ഒന്നും ചെയ്യാനാകാതെ ജയിലിലേക്ക് വേദികയും..

പ്രേക്ഷകരെ ഓരോ എപ്പിസോഡിലും മുൾമുനയിൽ നിർത്തുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. നടി മീര വാസുദേവാണ് പരമ്പരയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയെയാണ് മീര അവതരിപ്പിക്കുന്നത്. സുമിത്രയുടെ ജീവിതത്തിൽ സംഭവിക്കുന്നതോരോന്നും ഏറെ അപ്രതീക്ഷിതമായിരുന്നു. സിദ്ധാർഥ് വേദികയുമായി ഒരു പുതിയ ജീവിതം ആരംഭിച്ചതോടെ കഥ വഴിത്തിരിവുകളിലേക്ക് കടക്കുകയായിരുന്നു.

ശ്രീനിലയത്തിന്റെ ആധാരം മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഇപ്പോൾ പരമ്പരയിൽ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ എപ്പിസോഡിൽ വേദികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സീരിയലിന്റെ പുതിയ പ്രോമോ വീഡിയോയിൽ സരസ്വതി അമ്മയെ ശ്രീനിലയത്തിൽ നിന്നും പുറത്താക്കുന്ന ശിവദാസമേനോനെയാണ് കാണിച്ചിരിക്കുന്നത്. യാതൊരു ദാക്ഷണ്യത്തിനും മുതിരാതെ വളരെ രൂക്ഷമായ പ്രതികരണമാണ് ശിവദാസമേനോൻ പ്രകടമാക്കുന്നത്.

ശ്രീനിലയത്തിൽ നിന്നും പടിയിറങ്ങേണ്ടി വരുന്ന അവസ്ഥയിൽ സരസ്വതി അമ്മ സഹായം തേടുന്നത് മകൻ സിദ്ധാർത്തിനടുത്ത് തന്നെയാണ്. ഇനി നീ മാത്രമാണ് എന്റെ രക്ഷ എന്നാണ് സരസ്വതി അമ്മ പറയുന്നത്. എന്നാൽ അച്ഛൻ ഉപേക്ഷിച്ച അമ്മയെ ഇനി സ്വീകരിക്കാൻ തനിക്ക് ആകില്ല എന്നാണ് സിദ്ധുവിന്റെ പക്ഷം. സിദ്ധുവിന്റെ വാക്കുകൾ കേട്ട് സരസ്വതി അമ്മ ഞെട്ടിത്തരിച്ചുനിൽക്കുകയാണ്. ഇത് സരസ്വതി അമ്മ അർഹിക്കുന്നത് തന്നെ എന്നാണ് പ്രേക്ഷകർ വിധി എഴുതുന്നത്.

കുടുംബവിളക്കിന്റെ പുത്തൻ പ്രോമോ വീഡിയോ കണ്ട് പ്രേക്ഷകർ നിറകയ്യടികൾ നൽകുകയാണ് ഇപ്പോൾ. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര. മീരക്ക് പുറമെ കെ കെ മേനോൻ, എഫ് ജെ തരകൻ, ശരണ്യ ആനന്ദ്, ആനന്ദ് നാരായൺ, നൂബിൻ, മഞ്ജു, ഫവാസ് തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്. നടി ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. മറ്റുഭാഷകളിലും ഉയർന്ന റേറ്റിങ് നേടുന്ന പരമ്പര മലയാളത്തിലും പതിവ് തെറ്റിച്ചില്ല.