ദുബായിലേക്ക് പറക്കാൻ ഒരുങ്ങി സുമിത്ര..!! സഹിക്കാനാകാതെ വേദികയും സരസ്വതിയമ്മയും… സുമിത്രയുടെ യാത്രക്ക് തടയിടാൻ ഇവർക്കാകുമോ…?

റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയാണ് കുടുംബവിളക്ക്. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. നടി മീര വാസുദേവ് നായികയായെത്തുന്ന പരമ്പരയിൽ നിർണ്ണായകമായ വഴിത്തിരിവുകളാണ് ഇപ്പോൾ കഥയെ നയിച്ചുകൊണ്ടിരിക്കുന്നത്. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുനടന്നുകയറിയ സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക്. ആ യാത്രയിൽ സുമിതക്ക് താങ്ങും തണലുമായി നിന്ന ഒരാളാണ് സുമിത്രയുടെ പഴയകാല സുഹൃത്ത് രോഹിത്ത്.

ആദ്യകാലത്ത് സൗഹൃദം മാത്രമായിരുന്നു രോഹിത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നതെങ്കിലും ഇപ്പോൾ അത് പ്രണയത്തിന്റെ ട്രാക്കിലേക്ക് മാറുന്നതായാണ് പരമ്പര പറയുന്നത്. അതെ, സുമിത്രക്ക് മുൻപിൽ വന്നുപെട്ടിരിക്കുന്ന പുതിയ ദുബായി യാത്ര ഒരു തരത്തിൽ രോഹിത്തിന് പഴയകാല പ്രണയം പൊടിതട്ടിയെടുക്കാനുള്ള ഒരു ഉപായം തന്നെയാണ്. ആദ്യം ദുബായ് യാത്രയോട് നോ പറഞ്ഞിരുന്ന സുമിത്രക്ക് മുൻപിൽ ഇപ്പോൾ ശ്രീനിലയത്തുകാർ

മൊത്തത്തിൽ നിർബന്ധങ്ങളുമായി എത്തിയിരിക്കുകയാണ്. ദുബായ് യാത്ര വേണ്ടെന്ന് വെക്കരുതെന്നാണ് എല്ലാവരും സുമിത്രയെ ഉപദേശിക്കുന്നത്. എല്ലാവരുടെയും നിർബന്ധത്തെ തുടർന്ന് ദുബായിൽ പോകണം എന്ന് തീരുമാനം എടുക്കുകയാണ് സുമിത്ര. ഈ വിവരം അപ്പോൾ തന്നെ ശിവദാസമേനോൻ രോഹിത്തിനെ വിളിച്ചറിയിക്കുന്നതും പ്രൊമോയിൽ കാണാം. സുമിത്രയുടെ ഈ തീരുമാനത്തിൽ രോഹിത്തും അതിയായി സന്തോഷിക്കുന്നു. അതിനുശേഷം സരസ്വതിയമ്മ

സുമിത്രയുടെ ദുബായിൽ പോക്ക് വേദികയെ വിളിച്ച അറിയിക്കുന്നു. അടുക്കളക്കാരിയായി ഒതുങ്ങികൂടിയിരുന്ന സുമിത്രയുടെ ഈ വളർച്ച സഹിക്കാനാവുന്നില്ല എന്ന് സരസ്വതിയമ്മ വേദികയോട് പറയുന്നു. തന്നെക്കാൾ ഉയരത്തിൽ സുമിത്ര എത്തുന്നത് തീരെ ഇഷ്ടപെടാത്ത വേദികയ്ക്കും ഈ വാർത്ത അസ്വസ്ഥത ഉണ്ടാക്കുന്നു. രോഹിത്ത് കൂടെ ഇല്ലെങ്കിലും താൻ ഒറ്റക്ക് ദുബായിൽ പോകും എന്നതാണ് തന്റെ തീരുമാനം എന്ന് സുമിത്ര എല്ലാവരോടുമായി പറയുന്നു.