സുമിത്രയുടെ ദുരവസ്ഥയിൽ സന്തോഷിച്ച് വേദിക.!! സുമിത്രയുടെ ദുബായ് യാത്ര നീട്ടുന്നതിനെതിരെ പ്രേക്ഷകർ.!! സുമിത്രയുടെ രക്ഷകനെത്തേടി ആരാധകർ…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് നായികാകഥാപാത്രമായെത്തുന്ന പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണുള്ളത്. പുതിയ കഥാസന്ദർങ്ങളനുസരിച്ച് സുമിത്ര കിഡ്നാപ്പ് ചെയ്യപ്പെട്ടിരിക്കുകയാണ്. വേദികയെ കിഡ്നാപ്പ് ചെയ്യാൻ മഹേന്ദ്രൻ പറഞ്ഞുവിടുന്ന ആൾക്കാർ സുമിത്രയെയാണ് രഹസ്യസങ്കേതത്തിലേക്ക് എത്തിക്കുന്നത്. വേദികയ്ക്ക് പകരം തന്റെ കസ്റ്റഡിയിലേക്ക്

സുമിത്ര എത്തിയതിൽ ഏറെ സന്തോഷിക്കുകയാണ് ഇപ്പോൾ മഹേന്ദ്രൻ. ഈ വിവരങ്ങളെല്ലാം വേദികയും മനസിലാക്കുന്നതായാണ് പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നത്. വേദിക ഏറെ സന്തോഷത്തിലാണ്. തന്നെ ജയിലിൽ വരെ കയറ്റിയ സുമിത്ര ഇന്ന് മഹേന്ദ്രന്റെ സാമ്രാജ്യത്തിൽ അകപ്പെട്ടതറിഞ്ഞ് ആർത്ത് ചിരിക്കുകയാണ് വേദിക. ഇതെല്ലാം കണ്ട് പ്രേക്ഷകരും സങ്കടത്തിലാണ്. വേദികയും ശ്രീകുമാറും തമ്മിലുള്ള ഒരു ഫോൺ

സംഭാഷണവും പ്രൊമോയിൽ കാണാം. സിദ്ധുവേട്ടന്റെ ഭാര്യ എന്നത് കൊണ്ട് മാത്രമാണ് താൻ കൂടുതൽ ഒന്നും പറയാതെ വെറുതെ എല്ലാം വിട്ടുകളയുന്നതെന്നാണ് ശ്രീകുമാർ പറയുന്നത്. എന്തായാലും പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ സുമിത്രയുടെ ദുബായ് യാത്ര വലിച്ചുനീട്ടുന്നതിനെതിരെ പ്രേക്ഷകർ സംസാരിച്ചുതുടങ്ങിയിട്ടുണ്ട്. സുമിത്രയുടെ തിരോധാനത്തിൽ ശ്രീനിലയം മുഴുവൻ ആധിയിലാണ്. എല്ലാവരും സുമിത്രയുടെ തിരിച്ചുവരവിന് പ്രാർത്ഥിക്കുകയാണ്.

എന്നാൽ സരസ്വതി അമ്മ വലിയ സന്തോഷത്തിൽ തന്നെയാണ്. ദുഷ്ടശക്തികളെല്ലാം സുമിത്രയുടെ ഈ ദുരവസ്ഥയിൽ സന്തോഷിക്കുമ്പോൾ രക്ഷകവേഷം അണിയുന്നത് സിദ്ധുവോ രോഹിത്തോ എന്നതാണ് ആരാധകർക്ക് അറിയേണ്ടത്. എന്നാൽ തന്റെ അബദ്ധം മനസിലാക്കി അനൂപ് തന്നെ സുമിത്രക്ക് രക്ഷകനാകും എന്നും ഒരുകൂട്ടർ പറയുന്നുണ്ട്. നടി ചിത്ര ഷേണായി നിർമ്മിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്.