സുമിത്രക്ക് താങ്ങായി ഇനി പുതിയൊരാൾ.!! സുമിത്രയുടെ കഥ ഇനി ദുബായിയിൽ.!! മഹേന്ദ്രനെ തോൽപ്പിച്ച് അനൂപ് സുമിത്രയെ രക്ഷിക്കുമ്പോൾ…..

കുടുംബപ്രക്ഷകരെ ഏറെ ആകർഷിക്കുന്ന കഥയാണ് കുടുംബവിളക്കിന്റേത്. ഒരു സാധാരണവീട്ടമ്മയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുകയായിരുന്നു അങ്ങനെയൊന്ന്. സ്വന്തം ഭർത്താവ് തന്റെ കണ്മുൻപിലൂടെ മറ്റൊരു സ്ത്രീക്കൊപ്പം ജീവിച്ചുതുടങ്ങുന്നത് തോരാത്ത കണ്ണുനീരുമായാണ് ആ വീട്ടമ്മ കണ്ടുനിന്നത്. സഹനത്തിന്റെ ആൾരൂപത്തിൽ നിന്നും പിന്നീട് ജ്വലിക്കുന്ന സ്ത്രീത്വത്തിന്റെയും പോരാടാനുറച്ച പെണ്മനസിന്റെയും പ്രതീകമായി

അവൾ മാറിയപ്പോൾ മലയാളക്കര അഭിമാനത്തോടെയാണ് സുമിത്ര എന്ന ആ പേര് ഏറ്റുപറഞ്ഞത്. ഒരിടവേളക്ക് ശേഷം മലയാളത്തിൽ സജീവമായ മീര വാസുദേവ് എന്ന അഭിനേത്രിക്ക് സുമിത്ര എന്ന കഥാപാത്രം ഏറ്റവും മികച്ച ഓപ്ഷൻ തന്നെയായിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർ നെഞ്ചോട് ചേർത്തുവെച്ച സുമിത്രയുടെ കഥയിൽ പുതിയൊരു ഏട് കൂടി സംജാതമായിരിക്കുകയാണ്. ദുബായ് യാത്രക്ക് ഒരുങ്ങുകയാണ് സുമിത്ര. ഏവരും ഏറെ ആഗ്രഹിച്ച

ഒന്നാണ് സുമിത്രയുടെ ദുബായ് യാത്ര. യാത്രക്ക് മുൻപും പ്രതിസന്ധികൾ ഏറെയായിരുന്നു സുമിത്രക്ക് മുന്നിൽ. വേദിക എന്ന് കരുതി മഹേന്ദ്രന്റെ ആൾക്കാർ തട്ടിക്കൊണ്ടുപോയത് സുമിത്രയെയാണ്. അനൂപ് എന്നയാൾ മുഖാന്തിരമാണ് മഹേന്ദ്രൻ സുമിത്രയെ കിഡ്നാപ്പ് ചെയ്തത്. താൻ കിഡ്നാപ്പ് ചെയ്ത ആൾ മാറിപ്പോയെന്ന് അറിഞ്ഞതോടെ അനൂപ് ഏറെ സങ്കടത്തിലാകുന്നതും പ്രേക്ഷകർ കണ്ടിരുന്നു. ഇപ്പോൾ അനൂപ് തന്നെയാണ് സുമിത്രയെ വെല്ലുവിളികൾ

അതിജീവിച്ച് മഹേന്ദ്രന്റെ സാമ്രാജ്യത്തിൽ നിന്നും രക്ഷിക്കുന്നത്. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ സുമിത്രക്ക് താങ്ങായി മാറുന്ന അനൂപിന്റെ രംഗങ്ങൾ കാണുന്നത്തോടെ പ്രേക്ഷകർ ഏറെ ആവേശത്തിലാണ്. കഴിഞ്ഞയാഴ്ച്ച അനൂപ് എന്ന കഥാപാത്രമായി നടൻ ജിത്തു വേണുഗോപാലിനെ കാണിച്ചുതുടങ്ങിയപ്പോഴൊക്കെ പ്രേക്ഷകർക്ക് സംശയങ്ങൾ ഏറെയായിരുന്നു. സീതാകല്യാണം പരമ്പരയിൽ രണ്ടാമത്തെ നായകനായി വേഷമിട്ടിരുന്ന ജിത്തു കുടുംബവിളക്കിലേക്ക് എത്തുമ്പോൾ അത്‌ നെഗറ്റീവ് ഷേഡിലുള്ള റോൾ ആകരുതേ എന്ന് പ്രേക്ഷകരും ആഗ്രഹിച്ചിരുന്നു.