ശീതളിനെ അഡ്മിഷന് കൊണ്ടുപോകാൻ ഒരുങ്ങി സുമിത്ര..അച്ഛനെയും കൂടെ വിളിക്കാൻ ആവശ്യപ്പെട്ട് സുമിത്ര.!രോഹിതിന്റെ സഹായം നിരസിക്കുന്ന സുമിത്ര അഡ്മിഷനുള്ള പണം കണ്ടെത്തുന്നത് ഇങ്ങനെ.!! സരസ്വതിയമ്മയും വേദികയും തമ്മിൽ പൊരിഞ്ഞ തല്ല് തുടങ്ങുന്നു….

പ്രേക്ഷകപ്രീതി ഏറെ ആർജിച്ച പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. നടി മീരാ വാസുദേവ് നായികയായെത്തുന്ന പരമ്പരക്ക് വൻ സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്. ഒരു വീട്ടമ്മയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിതമായ പ്രതിസന്ധിയും അതിനെ അവർ എങ്ങനെ നേരിടുന്നു എന്നതുമാണ് പരമ്പര വരച്ചുകാട്ടുന്നത്. റേറ്റിംഗിൽ ഒന്നാം സ്ഥാനമാണ് കുടുംബവിളക്ക് നേടാറുള്ളത്. സുമിത്രയും ഭർത്താവ് സിദ്ധാർത്ഥും മൂന്ന് മക്കളും അടങ്ങുന്നതാണ് ശ്രീനിലയം. അവർക്കൊപ്പം

സിദ്ധുവിന്റെ അച്ഛനും അമ്മയും ഉണ്ട്. എന്നാൽ ഓഫീസിലെ സഹപ്രവർത്തകയായ വേദികക്കൊപ്പം ചങ്ങാത്തം ആരംഭിച്ച സിദ്ധാർഥ് പിന്നീട് വേദികയെ തൻറെ ജീവിതസഖി ആക്കുകയായിരുന്നു. വേദികയുടെ കുടിലതന്ത്രങ്ങളിൽ പെട്ടുപോയ സിദ്ധാർഥ് പലപ്പോഴും അവളുടെ വലയിൽ വീണു പോയി എന്നതാണ് സത്യം. ഒടുവിൽ സുമിത്രയെ ഉപേക്ഷിച്ച് സിദ്ധാർഥ് വേദികക്കൊപ്പം ജീവിതം ആരംഭിക്കുന്നുണ്ട്. എന്നാൽ ശ്രീനിലയത്തിലേക്ക് വേദികയെ കയറ്റാൻ ശിവദാസമേനോൻ സമ്മതിക്കുന്നില്ല. തുടർന്ന്

ശ്രീനിലയത്തിനു തൊട്ടടുത്ത് തന്നെ ഒരു വാടകവീടെടുത്ത് താമസിക്കുകയായിരുന്നു സിദ്ധാർഥും വേദികയും. എന്നാൽ കാലങ്ങൾക്ക് ശേഷം വേദികയുടെ കള്ളത്തരങ്ങളെല്ലാം മനസ്സിലാക്കിയ സിദ്ധു വേദികയെ തള്ളിപ്പറയുന്നുന്നുണ്ട്. സുമിത്രയോടൊപ്പം വീണ്ടും ചേരാൻ ആഗ്രഹിക്കുന്ന സിദ്ധുവിനെയും പരമ്പരയിൽ കാണാം. എന്നാൽ മറ്റൊരു സ്ത്രീക്കൊപ്പം ജീവിതമാരംഭിച്ച സിദ്ധുവിനെ തൻറെ ജീവിതത്തിൽ നിന്നും അകറ്റിനിർത്തി കൊണ്ടിരിക്കുകയാണ് സുമിത്ര. ശീതളിന്റെ മെഡിസിൻ അഡ്മിഷന് വേണ്ടി പണം

കണ്ടെത്താനുള്ള വ്യഗ്രതയിലാണ് ഇപ്പോൾ സുമിത്രയും സിദ്ധുവും. ഒടുവിൽ അടുത്തദിവസം മെഡിസിൻ അഡ്മിഷനു വേണ്ടി ശീതളിനെ കൊണ്ടുപോകാമെന്ന് സുമിത്ര അറിയിച്ചിരിക്കുകയാണ്. എങ്ങനെയാണ് സുമിത്ര പണം കണ്ടെത്തിയിരിക്കുന്നത് എന്നത് സിദ്ധാർത്ഥിന് പോലും അറിയില്ല. എന്നാൽ അടുത്ത ദിവസം അഡ്മിഷന് പോകുമ്പോൾ അച്ഛനെ കൂടി വിളിക്കാൻ ശീതളിനോട് പറയുകയാണ് സുമിത്ര. സിദ്ധാർത്തിനടുത്ത് വന്ന് ശീതൾ ഇതേപ്പറ്റി സംസാരിക്കുന്നുമുണ്ട്. ഇതെല്ലം കേട്ട് ഭ്രാന്ത് പിടിക്കുകയാണ് വേദികയ്ക്ക്. വേദിക പുതിയ കാർ വാങ്ങാൻ ഉദ്ദേശിച്ചിരിക്കുന്ന ദിവസമാണ് ശീതളിന്റെ അഡ്മിഷൻ.