ശ്രീനിലയത്തിന്റെ ആധാരം വേദികയ്ക്ക് കൈമാറി സരസ്വതി അമ്മ.!! വേദികയും നവീനും തമ്മിലുണ്ടാകുന്ന പുതിയ പ്ലാനിൽ സംശയം പ്രകടിപ്പിച്ച് സിദ്ധു. നിർണ്ണായകമായ രംഗങ്ങളുമായി കുടുംബവിളക്ക്!!!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് കുടുംബവിളക്ക്. നടി മീരാ വാസുദേവ് നായികയായെത്തുന്ന പരമ്പരയ്ക്ക് വൻ സ്വീകരണമാണ് കുടുംബപ്രേക്ഷകർ നൽകിക്കൊണ്ടിരിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതവും അതിലേക്ക് കടന്നുവരുന്ന പ്രതിസന്ധികളുമാണ് പരമ്പര പറയുന്നത്. സിദ്ധാർതുമൊത്തുള്ള കുടുംബജീവിതം തുടരവേ അവർക്കിടയിലേക്ക് എത്തുന്ന വേദിക കഥയിലെ ആന്റി ഹീറോയിൻ ആണ്. സിദ്ധാര്ഥിന്റെയും

സുമിത്രയുടെയും ജീവിതം രണ്ടുവഴിയിൽ പിരിച്ച വേദിക പിന്നീട് സിദ്ധുവിന്റെ ഭാര്യയായി രംഗപ്രവേശം ചെയ്യുന്നുണ്ട്. സുമിത്രയുടെ ശക്തമായ തിരിച്ചുവരവും പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ടുള്ള മുന്നോട്ടുപോക്കും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ വേദിയുടെ കള്ളത്തരങ്ങൾ എല്ലാം മനസ്സിലാക്കിയ സിദ്ധാർത്ഥ് സുമിത്രയോടൊപ്പം ചേരാൻ ആഗ്രഹിക്കുകയാണ്. എന്നാൽ വേദികയുടെ ഭർത്താവ് എന്ന ലേബലിൽ നിൽക്കുന്ന സിദ്ധുവിനെ

സുമിത്ര പലപ്പോഴും വിലക്കുന്നതും കാണാം. ശ്രീനിലയത്തിന്റെ ആധാരം സരസ്വതിയമ്മ വേദികക്ക് എടുത്തു കൊടുക്കുന്നതാണ് കുടുംബവിളക്കിന്റെ പുതിയ പ്രമോ വീഡിയോയിൽ കാണിക്കുന്നത്. മറ്റാരുമറിയാതെ വീടിൻറെ ആധാരം മോഷ്ടിക്കുകയും സ്വന്തം മരുമകളായി സരസ്വതിയമ്മ മനസ്സിൽ പ്രതിഷ്ഠിക്കുന്ന വേദികയ്ക്ക് അത് നൽകുകയും ചെയ്യുമ്പോൾ പ്രേക്ഷകർക്ക് ഏറെ ആധിയാവുകയാണ്. ഇനി എന്താവും സംഭവിക്കുക എന്ന ടെൻഷൻ പ്രേക്ഷകരിൽ

ഏറെയുണ്ട്. അതേസമയം ആധാരവുമായി ബന്ധപ്പെട്ട കാര്യത്തിന് നവീൻ വേദികയെ വിളിക്കുമ്പോൾ ഫോൺ കോൾ എടുക്കുന്നത് സിദ്ധു ആണ്. മറുതലക്കൽ വേദിക ആണെന്ന് കരുതി നവീൻ സംസാരിച്ചുതുടങ്ങിയിരുന്നു. എന്താണ് നവീനും വേദികയും തമ്മിലുള്ള പുതിയ മാസ്റ്റർ പ്ലാനിങ് എന്ന് മനസിലാകാതെ സ്തംഭിച്ച് നിൽക്കുകയാണ് സിദ്ധു. എന്താണെങ്കിലും ഏറെ നിർണ്ണായകമായ എപ്പിസോഡുകളിലൂടെയാണ് ഇപ്പോൾ കുടുംബവിളക്ക് മുന്നോട്ടുപോകുന്നത്.