കുടുംബവിളക്കിൽ ട്വിസ്റ്റ്. വേദികയും ഇന്ദ്രജയും ചേർന്ന് സുമിത്രക്കെതിരെ ഒരു വമ്പൻ പണി പ്ലാൻ ചെയ്യുന്നു. സുമിത്രയുടെ മടിയിലേക്ക് സിദ്ധാർഥ് വഴുതിവീഴുമ്പോൾ. സിദ്ദുവിന് താക്കീത് നൽകി സുമിത്ര.

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന പരമ്പരക്ക് ഏറെ ആരാധകരാണുള്ളത്. സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് പരമ്പര പറയുന്നത്. ഭർത്താവ് സിദ്ധാർഥ് ഉപേക്ഷിച്ചിട്ടും തന്റെ ജീവിതവഴിയിൽ ഇടറാതെ പൊരുതിയ സ്ത്രീ രത്നമാണ് സുമിത്ര. സുമിത്രയുടെ കഥ കേരളത്തിലെ സ്ത്രീകൾക്ക് ഏറെ ഇഷ്ടമായി എന്നത് തന്നെയാണ് സത്യം. ഇപ്പോഴിതാ ശ്രീനിലയത്തുകാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതാണ്

കുടുംബവിളക്കിന്റെ പുതിയ പ്രോമോ വിഡിയോയിൽ കാണിക്കുന്നത്. തിരികെ മടങ്ങും വഴി വണ്ടിയിൽ വെച്ച് അബദ്ധവശാൽ സിദ്ധു സുമിത്രയുടെ സീറ്റിലേക്ക് വഴുതിവീഴുകയാണ്. സുമിത്രയുടെ മടിയിലേക്ക് വീഴുന്ന സിദ്ധുവിനെ കണ്ട് ഏല്ലാവർക്കും അടക്കാനാവാത്ത ചിരിയാണ് വരുന്നത്. അതേ സമയം പഴയകാലത്തെ നല്ല നിമിഷങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുന്ന സിദ്ധുവിനെ കാണുമ്പോൾ സുമിത്ര അസ്വസ്ഥയാവുകയാണ്. സുമിത്ര അതിന് സിദ്ധുവിനെ

താക്കീത് ചെയ്യുന്നുമുണ്ട്. നിങ്ങൾ ഇപ്പോൾ ഒരു ഭർത്താവാണെന്നും പഴയ കാര്യങ്ങളൊക്കെ ഓർത്തെടുക്കുമ്പോൾ അതിൽ പരിധികൾ നിശ്ചയിക്കുന്നത് നല്ലതാണെന്നും സുമിത്ര സിദ്ധാർത്ഥിന്റെ ഓർമിപ്പിക്കുന്നുണ്ട്. വേദികയും ഇന്ദ്രജയും ചേർന്ന് സുമിത്രക്കുള്ള വല വിരിക്കുകയാണ്. എങ്ങനെയെങ്കിലും സുമിത്രയെ കെണിയിൽ ചാടിക്കുക എന്നതാണ് ഇപ്പോൾ വേദികയുടെ ലക്‌ഷ്യം. അതിന് വേദിക കൂട്ടുപിടിക്കുന്നതാകട്ടെ അനിരുദ്ധിന്റെ സഹപ്രവർത്തക

ഡോക്ടർ ഇന്ദ്രജയെയും. ഇരുശക്തികളും ഒന്നാകുമ്പോൾ ഇനി സുമിത്രയുടെ ഭാവി എന്തായിത്തീരും എന്നത് ഒരു ചോദ്യം തന്നെയാണ്. ആകാംക്ഷയുടെ മുൾമുനയിൽ നിന്നുകൊണ്ടാണ് കുടുംബവിളക്ക് പരമ്പരയുടെ ഓരോ എപ്പിസോഡും ഇപ്പോൾ മുന്നോട്ടുപോകുന്നത്. നടി മീരാ വാസുദേവാണ് പരമ്പരയിലെ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തെ കൂടാതെ കെ കെ മേനോൻ, ശരണ്യ ആനന്ദ്, നൂബിൻ ജോണി, ശ്രീലക്ഷ്മി, അശ്വതി തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.