വേദികയെ തല്ലാനൊരുങ്ങി സിദ്ധാർഥ്.!! സിദ്ധുവിനെ തടഞ്ഞ് വേദിക.. ഇനി പൊരിഞ്ഞ യുദ്ധം.!! വേദിക ഇനി ജയിലിലേക്കോ.. വേറിട്ട കഥാസന്ദർഭങ്ങളുമായി കുടുംബവിളക്ക്.!!

ഏറെ ആരാധകരുള്ള പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക്. നടി മീരാ വാസുദേവ് നായികയായെത്തുന്ന പരമ്പരയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ സഹനത്തിൻറെയും ആത്മധൈര്യത്തിന്റെയും കഥയാണ് കുടുംബവിളക്ക് പറയുന്നത്. സഹപ്രവർത്തകയായ വേദികയോടൊപ്പം ഒരു പുതിയ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന സിദ്ധാർഥ് സുമിത്രക്ക് മുൻപിൽ വലിയ പ്രതിസന്ധിയാണ് തീർത്തത്.

പിന്നീട് വേദികയെ വിവാഹം കഴിച്ച് ശ്രീനിലയത്തിന് തൊട്ടടുത്തുള്ള വാടക വീട്ടിൽ താമസം ആരംഭിച്ചതോടെ സിദ്ധാർഥും സുമിത്രയും പൂർണമായും അകലുകയായിരുന്നു. തനിക്ക് നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധികളെയും സധൈര്യം നേരിടുകയായിരുന്നു സുമിത്ര. ഏറ്റവുമൊടുവിൽ ശ്രീനിലയത്തിന്റെ ആധാരം മോഷ്ടിച്ച വേദിക ആ കുറ്റവും സുമിത്രയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചു. എന്നാൽ ആധാരം മോഷ്ടിച്ചത് വേദിക ആണെന്ന് ഇപ്പോൾ

എല്ലാവരും അറിയുകയാണ്. എങ്കിലും ആ കുറ്റം സമ്മതിച്ചു കൊടുക്കാൻ വേദിക ഇനിയും തയ്യാറായിട്ടില്ല. കുടുംബവിളക്കിന്റെ ഏറ്റവും പുതിയ പ്രമോ വീഡിയോയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് വേദികയെ ചോദ്യം ചെയ്യുന്നത് കാണാം. വേദികയ്ക്ക് നേരെ തല്ലാൻ കയ്യോങ്ങുന്ന സിദ്ധാർത്ഥിനെ തടയുന്ന വേദികയെ പ്രോമോ വിഡിയോയിൽ കാണാം. എന്താണെങ്കിലും ആധാരം മോഷ്ടിച്ചതിന് സരസ്വതി അമ്മയ്ക്കും വേദികക്കും നല്ലൊരു പണി കിട്ടണം എന്ന് തന്നെയാണ്

പ്രേക്ഷകർ പറയുന്നത്. ഈ പ്രശ്നത്തിന്റെ പേരിൽ എന്തായാലും വേദിക ജയിൽ പോകും എന്ന പ്രതീക്ഷയിൽ തന്നെയാണ് പ്രേക്ഷകർ. നടി ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. മീര വാസുദേവിനെ കൂടാതെ കെ കെ മേനോൻ, ശരണ്യ ആനന്ദ്, ശ്രീലക്ഷ്മി, നൂബിൻ, ആനന്ദ് നാരായൺ, എഫ് ജെ തരകൻ, മഞ്ജു സതീഷ് തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്. പുതിയ വഴിത്തിരിവുകളുമായാണ് ഇപ്പോൾ പരമ്പര മുന്നേറുന്നത്.