വേദികയ്ക്ക് താക്കീത് നൽകി ശരണ്യ.!! ആധാരം ഉടൻ തിരിച്ചെത്തിക്കണമെന്ന് വേദികയ്ക്ക് അന്ത്യശാസനം. മഹേന്ദ്രനെ തേടി രോഹിത്തും ശ്രീകുമാറും..കുടുംബവിളക്കിൽ ഇനി ട്വിസ്റ്റോടു ട്വിസ്റ്റ്.!!

പ്രേക്ഷകരെ ഓരോ എപ്പിസോഡിലും മുൾമുനയിൽ നിർത്താറുള്ള പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് മുഖ്യ കഥാപാത്രത്തിലെത്തുന്ന പരമ്പരക്ക് ഏറെ ആരാധകരാണുള്ളത്. നടി ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിൽ സംഭവിക്കുന്ന ഏറെ വിചിത്രമായ ദാമ്പത്യത്തകർച്ചയാണ് കുടുംബവിളക്ക് പറയുന്നത്. ഓഫിസിലെ സഹപ്രവർത്തക വേദികയ്ക്കൊപ്പം പുതിയൊരു ജീവിതം ആരംഭിക്കുന്ന

സിദ്ധാർഥ് സുമിത്രക്ക് മുൻപിൽ തീരാവേദന സൃഷ്ടിക്കുകയാണ്. മലയാളം ടെലിവിഷൻ റേറ്റിങ് ചരിത്രത്തിൽ മറ്റൊരു വസന്തം തീർക്കുകയാണ് കുടുംബവിളക്കിന്റെ വിജയഗാഥ. വേദികയുടെ കുടിലതന്ത്രങ്ങളും അതിനെ എതിർത്തുകൊണ്ടുള്ള സുമിത്രയുടെ മുന്നോട്ടുള്ള യാത്രയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുകയായിരുന്നു. ഇപ്പോൾ ശ്രീനിലയത്തിന്റെ ആധാരം കാണാതാവുന്നതുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് പരമ്പരയിൽ കാണിച്ചുകൊണ്ടിരിക്കുന്നത്.

വേദിക പറയുന്നതനുസരിച്ച് സരസ്വതി അമ്മയാണ് ആധാരം മോഷ്ടിക്കുന്നത്. എന്നാൽ ഇപ്പോൾ ആ മോഷണക്കുറ്റം നേരെ തലതിരിച്ച് സുമിത്രയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്ന സരസ്വതി അമ്മ സുമിത്രയുടെ ചില ചോദ്യങ്ങളുടെ മുൻപിൽ തലകുനിക്കേണ്ടി വരുന്നതും കാണാം. പരമ്പരയുടെ പുതിയ പ്രോമോ വിഡിയോയിൽ ശരണ്യ വേദികയെ ഫോൺ ചെയ്യുന്നതും ആധാരം ഉടൻ തന്നെ തിരികെ കൊണ്ട് വന്നു തരാൻ ആവശ്യപ്പെടുന്നതും കാണാം.

സരസ്വതി അമ്മയെ കൂടെ നിർത്തിക്കൊണ്ടാണ് ശരണ്യ വേദികയെ ഫോൺ ചെയ്യുന്നത്. എന്നാൽ ഇതൊന്നും കേട്ടിട്ടും യാതൊരു കൂസലുമില്ലാതെയാണ് വേദിക സംസാരിക്കുന്നത്. അതേ സമയം ശ്രീനിലയത്തിന്റെ ആധാരം സൂക്ഷിച്ചിരിക്കുന്ന മഹേന്ദ്രനെ തേടി രോഹിത്തും ശ്രീകുമാറും എത്തുന്നതും പുതിയ പ്രോമോ വിഡിയോയിൽ കാണാം. എന്താണെങ്കിലും സരസ്വതി അമ്മക്ക് നല്ലൊരു പണി കിട്ടണമെന്ന് തന്നെയാണ് പ്രേക്ഷകർ പറയുന്നത്.