വേദികയെ കണക്കിന് ചോദ്യം ചെയ്‌ത് സിദ്ധു.!! മഹേന്ദ്രനെതിരെ പോരാടാൻ തുനിഞ്ഞ് സുമിത്ര.!! കുടുംബവിളക്കിന്റെ ലൊക്കേഷനിൽ മീര വാസുദേവ് ചെയ്യുന്ന കാര്യം ഇതാണ്..

പ്രേക്ഷകരെ ഓരോ എപ്പിസോഡിലും ത്രില്ലടിപ്പിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവിന്റെ അഭിനയമികവ് പരമ്പരയെ കൂടുതൽ മിഴിവുറ്റതാക്കുന്നു. വീഴ്ചകളിൽ പതറാതെ സുമിത്ര എന്ന വീട്ടമ്മ മുന്നോട്ടുകുതിക്കുന്ന കാഴ്ച ഓരോ വീട്ടമ്മമാരുടെയും ആത്മവിശ്വാസത്തിന് കരുത്തേകുകയാണ്. ടെലിവിഷൻ റേറ്റിങ്ങുകളിൽ ചരിത്രം സൃഷ്‌ടിച്ച കുടുംബവിളക്കിലെ താരങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ.

സീരിയലിന്റെ ഏറ്റവും പുതിയ എപ്പിസോഡുകളിൽ മഹേന്ദ്രൻ എന്നയാളെ കാണിച്ചിരുന്നു. വേദിക ശ്രീനിലയത്തിന്റെ ആധാരം പണയം വെച്ച് പണം വാങ്ങുന്നതും കാർ സ്വന്തമാക്കിയതുമെല്ലാം മഹേന്ദ്രനിലൂടെയാണ്. എന്നാൽ ആ കാർ തന്നെ ഇപ്പോൾ വേദികക്ക് വിനയാവുകയാണ്. കാർ വാങ്ങി എന്ന വിവരം വേദിക സിദ്ധുവിൽ നിന്നും മറച്ചുവെച്ചത് കൂടുതൽ പ്രകോപനപരമായ രംഗങ്ങളിലേക്കാകും നീങ്ങുക എന്നാണ് പുതിയ പ്രോമോ വീഡിയോ സൂചിപ്പിക്കുന്നത്.

മഹേന്ദ്രന്റെ നീചമായ ബിസിനസ് തന്ത്രങ്ങൾക്കെതിരെ പടവാളെടുക്കുന്ന സുമിത്രയെ ഇനിയുള്ള എപ്പിസോഡുകളിൽ കാണാൻ കഴിയുമെന്നതിന്റെ സൂചനയും പ്രോമോ നൽകുന്നുണ്ട്. “ചതിയും വഞ്ചനയും കൊണ്ട് നിങ്ങളുടെ ബിസിനസ് നിങ്ങൾക്ക് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല മിസ്റ്റർ മഹേന്ദ്രൻ” എന്ന സുമിത്രയുടെ മാസ്സ് ഡയലോഗ് പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. എന്തായാലും സുമിത്രയുടെ ചങ്കൂറ്റത്തിനും ധൈര്യത്തിനും നിറകയ്യടികളാണ് ലഭിക്കുന്നത്.

കെ കെ മേനോൻ സിദ്ധാർഥ് എന്ന നായകവേഷത്തിലെത്തുമ്പോൾ വേദിക എന്ന നെഗറ്റീവ് റോളിലെത്തുന്നത് ശരണ്യ ആനന്ദ് എന്ന കലാകാരിയാണ്. കുടുംബവിളക്കിലെ ലൊക്കേഷനിൽ സംഭവിക്കുന്ന പല വിശേഷങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റ് അഭിമുഖങ്ങളിലൂടെയും പങ്കിടാറുണ്ട്. സുമിത്രയായി വേഷമിടുന്ന മീര അഭിനയിക്കാനെത്തുന്നത് മകൾക്കൊപ്പമാണ്. ഇടവേളകളിൽ മകളെ പഠിപ്പിക്കാൻ പോകുന്ന മീര തന്റെ സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് മാത്രമാണ് മറ്റുള്ളവരുമായി ഇടപെഴകാറുള്ളത്.