ഒരു പ്രിയദർശൻ സിനിമ പോലെ കുടുംബവിളക്ക്….വേദികക്ക് പകരം കിഡ്നാപ്പ് ചെയ്യപ്പെട്ട് സുമിത്ര….സുമിത്രയുടെ രക്ഷകനാകുന്നത് സിദ്ധുവോ രോഹിത്തോ!!

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പര കുടുംബവിളക്ക് ഇപ്പോൾ ഏറെ നിർണ്ണായകമായ വഴിത്തിരിവുകളിലൂടെയാണ് മുന്നോട്ടുപോകുന്നത്. നടി മീര വാസുദേവ് നായികയായെത്തുന്ന പരമ്പരയിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങൾ തന്നെയാണ് ഏറെ ശക്തമായ കഥാപാത്രങ്ങൾ ഓരോന്നിനും ജീവൻ നൽകുന്നത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതമാണ് കഥയെ നയിക്കുന്നത്. ഭർത്താവ് സിദ്ധാർഥ് മറ്റൊരു

സ്ത്രീക്കൊപ്പം ജീവിതം ആരംഭിക്കുന്നതോടൊപ്പം സുമിത്രയെ തള്ളിപ്പറയുക കൂടി ചെയ്യുകയാണ്. സുമിത്രയിൽ നിന്നും സിദ്ദുവിനെ അടർത്തിമാറ്റി തന്നോടടുപ്പിക്കുന്ന വേദിക സുമിത്രയെ ആജന്മ ശത്രുവായാണ് പ്രഖ്യാപിക്കുന്നത്. ശ്രീനിലയത്തിന്റെ ആധാരം മോഷ്ടിച്ച് ജയിലിൽ കയറിയിറങ്ങിട്ടും തന്റെ സ്വഭാവത്തിൽ ഒരു മാറ്റവും വരുത്താതെ മുന്നോട്ടുപോകുകയാണ് വേദിക. ഇപ്പോൾ മഹേന്ദ്രൻ വേദികയ്‌ക്കെതിരെ ഇറങ്ങിതിരിച്ചിരിക്കുകയാണ്.

പണം തിരികെ പിടിക്കാൻ വേണ്ടി വേദികയെ കിഡ്നാപ്പ് ചെയ്യാൻ തീരുമാനിച്ച മഹേന്ദ്രൻ ആ ദൗത്യം ഏൽപ്പിക്കുന്നത് അനൂപിനെയാണ്. എന്നാൽ സിദ്ധാർഥിന്റെ ഭാര്യയെ അന്വേഷിച്ചിറങ്ങുന്ന അനൂപിന് അബദ്ധം പിണയുന്നു. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നതനുസരിച്ച് വേദികക്ക് പകരം കിഡ്നാപ്പ് ചെയ്യപ്പെട്ട സുമിത്ര അനൂപിനെ ഉപദേശിക്കാൻ ശ്രമിക്കുന്നതാണ്. നിന്റെ പ്രായത്തിൽ രണ്ട് ആൺമക്കൾ എനിക്കുമുണ്ടെന്നാണ് സുമിത്ര അനൂപിനോട്

പറയുന്നത്. മുപ്പത്തിയഞ്ച് ലക്ഷം രൂപയുമായി വന്നാൽ ഭാര്യയെ കൊണ്ടുപോകാം എന്ന് പറഞ്ഞ് സിദ്ധുവിനെ വിളിക്കുന്ന മഹേന്ദ്രനെയും പ്രൊമോയിൽ കാണാം. വേദികയെ തട്ടിക്കൊണ്ടുപോയെന്ന് തന്നെയാണ് സിദ്ധുവും കരുതുന്നത്. എന്തായാലും സുമിത്രയെ രക്ഷിക്കാൻ ഇത്തവണ സിദ്ധു എത്തുമോ എന്ന ചോദ്യം പ്രേക്ഷകർ ഉന്നയിച്ചുതുടങ്ങി. അതേ സമയം രോഹിത്ത് ആകുമോ സുമിത്രയുടെ രക്ഷകൻ എന്നും ചോദ്യങ്ങളുണ്ട്.