സുമിത്രയുടെ വളർച്ചയെ തളക്കാനോ ഈ നീക്കം ? അത്യന്തം സംഘർഷഭരിത മുഹൂർത്തങ്ങളിലൂടെ കുടുംബവിളക്ക്.!!

റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയാണ് കുടുംബവിളക്ക്. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുനടന്നുകയറിയ സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക്. ആ യാത്രയിൽ സുമിതക്ക് താങ്ങും തണലുമായി നിന്ന ഒരാളാണ് സുമിത്രയുടെ പഴയകാല സുഹൃത്ത് രോഹിത്ത്. ആദ്യകാലത്ത് സൗഹൃദം മാത്രമായിരുന്നു രോഹിത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നതെങ്കിലും ഇപ്പോൾ അത് പ്രണയത്തിന്റെ ട്രാക്കിലേക്ക് മാറുന്നതായാണ് പരമ്പര പറയുന്നത്.

അതെ, സുമിത്രക്ക് മുൻപിൽ വന്നുപെട്ടിരിക്കുന്ന പുതിയ ദുബായി യാത്ര ഒരു തരത്തിൽ രോഹിത്തിന് പഴയകാല പ്രണയം പൊടിതട്ടിയെടുക്കാനുള്ള ഒരു ഉപായം തന്നെയാണ്. ഇപ്പോഴിതാ വേദികയ്ക്കും ഇന്ദ്രജയ്ക്കും പുറമെ മറ്റൊരാൾ കൂടി സുമിത്രയുടെ ശത്രുപക്ഷത്തേക്ക് എത്തുകയാണ്. നിലവിൽ വേദികയും ഇന്ദ്രജയും സുമിത്രയുടെ ശത്രുപക്ഷം ശക്തമാക്കുമ്പോൾ അവർക്കൊപ്പം സരസ്വതി അമ്മയും മഹേന്ദ്രനും ചേരുന്നുണ്ട്. ഇപ്പോൾ പുതിയൊരു ശത്രു കൂടി പരമ്പരയിൽ രംഗപ്രവേശം ചെയ്യുന്നതായാണ്

പ്രേക്ഷകരിലേക്കെത്തുന്ന വാർത്ത. കഥാപാത്രത്തെക്കുറിച്ചുള്ള യാതൊരു സൂചനയും പ്രോമോ വീഡിയോ നൽകുന്നില്ല. നടൻ ജിത്തു വേണുഗോപാൽ ആണ് പുതിയ കഥാപാത്രമായി പരമ്പരയിൽ എത്തുന്നത്. സീതാകല്യാണം എന്ന ഹിറ്റ് പരമ്പരയിലെ അജയ് എന്ന കഥാപാത്രത്തിൽ തിളങ്ങിയ താരമാണ് ജിത്തു. എന്തായാലും കുടുംബവിളക്കിൽ പുതിയ ശത്രുവിന്റെ ഉദ്ദേശ്യം എന്തെന്ന് മനസിലാകാതെ ടെൻഷനിലാണ് ആരാധകർ. ഇതേ സമയം വേദികയെ തട്ടിക്കൊണ്ടുപോകാനുള്ള

നീക്കങ്ങളുമായി മുന്നേറുകയാണ് മഹേന്ദ്രൻ. എന്നാൽ അപ്രതീക്ഷിതമായി പുതിയതായി വരുന്ന കഥാപാത്രം സുമിത്രയെ തട്ടിക്കൊണ്ടുപോവുകയാണ്. ആരാണ് ഇതിനു പിന്നിലെന്നോ എന്താണ് ഇവരുടെ ലക്ഷ്യമെന്നോ ഉദ്ദേശമെന്നോ പറയുന്നില്ല. അത്യന്തം സംഘർഷഭരിതമായാ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന കുടുംബവിളക്കിന്റെ വരും എപ്പിസോഡുകൾ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നതാണെന്നാണ് സൂചനകൾ നൽകുന്നത്…