തോൽവികൾ ഏറ്റുവാങ്ങി വേദിക..!! വേദികയുടെ ആഡംബര കാർ ഇനി മഹേന്ദ്രന് സ്വന്തം..!! വണ്ടിയുടെ RC മഹേന്ദ്രന് നൽകി സിദ്ധു…

റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയാണ് കുടുംബവിളക്ക്. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. നടി മീര വാസുദേവ് നായികയായെത്തുന്ന പരമ്പരയിൽ നിർണ്ണായകമായ വഴിത്തിരിവുകളാണ് ഇപ്പോൾ കഥയെ നയിച്ചുകൊണ്ടിരിക്കുന്നത്. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുനടന്നുകയറിയ സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക്. ആ യാത്രയിൽ സുമിതക്ക് താങ്ങും തണലുമായി നിന്ന ഒരാളാണ് സുമിത്രയുടെ പഴയകാല സുഹൃത്ത് രോഹിത്ത്.

ആദ്യകാലത്ത് സൗഹൃദം മാത്രമായിരുന്നു രോഹിത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നതെങ്കിലും ഇപ്പോൾ അത് പ്രണയത്തിന്റെ ട്രാക്കിലേക്ക് മാറുന്നതായാണ് പരമ്പര പറയുന്നത്. അതെ, സുമിത്രക്ക് മുൻപിൽ വന്നുപെട്ടിരിക്കുന്ന പുതിയ ദുബായി യാത്ര ഒരു തരത്തിൽ രോഹിത്തിന് പഴയകാല പ്രണയം പൊടിതട്ടിയെടുക്കാനുള്ള ഒരു ഉപായം തന്നെയാണ്. എന്തിലും ഏതിലും സുമിത്രയുടെ ഒരു പടി മുന്നിലെങ്കിലും കയറി നിന്നിട്ട് വിജയിച്ചു എന്ന്

പറയണമെന്നാഗ്രഹിക്കുന്ന വേദിക ഒടുവിൽ ശ്രീനിലയത്തിന്റെ ആധാരം വെച്ചാണ് ഒരു കാർ വാങ്ങിയത്. എന്നാൽ അവിടെയും പിഴവ് പറ്റിയതോടെ മഹേന്ദ്രൻ വേദികയുടെ കാർ പിടിച്ചെടുക്കുകയായിരുന്നു. ശേഷം ജയിലിലായ വേദിക പുറത്തിറങ്ങിയതിനു ശേഷം മഹേന്ദ്രനോട് തന്റെ കാർ തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാർ തരാൻ പറ്റില്ല എന്ന് മഹേന്ദ്രൻ കട്ടായം പറയുകയും വേദിക തിരികെ പോരുകയുമാണ് ചെയ്തത്. ശേഷം നിയമ സഹായത്താൽ മഹേന്ദ്രനെ മുട്ടുകുത്തിച്ച്

സരസ്വതിയമ്മയുടെ ആധാരം തിരികെയെടുക്കുകയും തന്റെ സഹായം തേടിവന്ന അയ്യപ്പൻ നായരുടെ കുടുംബത്തെ രക്ഷിക്കുകയുമാണ് ചെയ്‌തത്. തന്റെ 50 ലക്ഷവും പലിശയായി 5 ലക്ഷവും മോഹിച്ച മഹേന്ദ്രന് ഇത് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇപ്പോൾ തന്നെ ഈ കുഴിയിൽ ചാടിച്ച വേദികയുടെ കാർ സ്വന്തമാക്കാൻ വന്നിരിക്കുകയാണ് മഹേന്ദ്രൻ. വീട്ടിൽ വന്ന മഹേന്ദ്രന് സിദ്ധു വണ്ടിയുടെ RC കൊടുക്കുന്നതായി പ്രൊമോയിൽ കാണാം. കൂടാതെ വേണ്ടപ്പെട്ട രേഖകളിൽ വേദികയിൽ നിന്നും മഹേന്ദ്രൻ ഒപ്പിട്ടുവാങ്ങുന്നതായും കാണിക്കുന്നുണ്ട്.