സുമിത്രയെ രക്ഷിക്കാൻ സിദ്ധാർഥ്.!! ഇടയിൽ നുഴഞ്ഞുകയറാൻ രോഹിത്തും.!! സുമിത്രയുടെ ദുബായ് യാത്ര മുടങ്ങുന്നുവോ? ശ്രീനിലയത്തിൽ ആശങ്കകൾ നിറയുന്നു..

കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര തന്നെയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. റേറ്റിങ്ങിൽ വൻ മുന്നേറ്റമാണ് പരമ്പര കാഴ്ചവെക്കാറുള്ളത്. നടി മീര വാസുദേവ് അതിശക്തമായ ഒരു സ്ത്രീകഥാപാത്രത്തിന് ജീവൻ കൊടുക്കുമ്പോൾ നെഗറ്റീവ് റോളിലെത്തുന്ന ശരണ്യ ആനന്ദ് എന്ന നടിയും ഇതിനോടകം പ്രേക്ഷകരുടെ മനം കവർന്നുകഴിഞ്ഞു. സുമിത്ര എന്ന നായികാകഥാപാത്രം ശ്രീനിലയത്തിലെ വീട്ടമ്മയാണ്. ശ്രീനിലയത്തിലെ ശിവദാസമേനോന്റെ

മകൻ സിദ്ധാർത്ഥിന്റെ ഭാര്യ. സിദ്ധാർത്ഥിന്റെ ജീവിതത്തിലേക്ക് വേദിക കടന്നുവരുന്നതോടെയാണ് കൂടുതൽ പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. പിന്നീട് വേദിക സുമിത്രക്കെതിരെ ഓരോ പ്രശ്നങ്ങൾ മനഃപൂർവം സൃഷ്ടിക്കുന്നതും അത് തരണം ചെയ്യുന്നതിൽ സുമിത്ര എടുക്കുന്ന ബുദ്ധിപരമായ ചുവടുവെപ്പുകളും പ്രേക്ഷകരെയും ഏറെ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ വേദികയാണെന്ന് കരുതി മഹേന്ദ്രന്റെ ആൾക്കാർ പിടിച്ചുകൊണ്ടുപോയത് സുമിത്രയെ. സുമിത്രയെ

കാണാതാവുന്നതോടെ ശ്രീനിലയത്തിലുള്ളവർ ഏറെ സങ്കടത്തിലാണ്. പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ കാണിക്കുന്നതും അത് തന്നെയാണ്. സുമിത്രയെ കാണാതായതിന്റെ സങ്കടത്തോടൊപ്പം നേരത്തെ പ്ലാൻ ചെയ്തുവെച്ചിരിക്കുന്ന ദുബായ് യാത്ര മുടങ്ങുന്നതിന്റെ ആശങ്കയും ശ്രീനിലയത്തുകാർക്കുണ്ട്. സുമിത്രയെ കാണാതായ വിഷയത്തിൽ ഇനി പോലീസിലൊന്നും പരാതി കൊടുക്കേണ്ടെന്ന നിലപാടുമായി സരസ്വതി അമ്മയും

തനി സ്വഭാവം പുറത്തെടുക്കുന്നുണ്ട്. അതേ സമയം ഏത് വിധേനയും സുമിത്രയെ മഹേന്ദ്രന്റെ പക്കൽ നിന്നും രക്ഷപ്പെടുത്താനുള്ള നീക്കം സിദ്ധു ആരംഭിക്കുന്നതും പുതിയ പ്രോമോ വിഡിയോയിൽ കാണാം. മഹേന്ദ്രനുമായി ഒരു ഒത്തുതീർപ്പിലെത്തി സുമിത്രയെ രക്ഷിക്കാനാണ് സിദ്ധു പ്ലാനിടുന്നത്. താൻ സുമിത്രയെ കണ്ടെത്തുമെന്ന് പറഞ്ഞ് അച്ഛന് ഉറപ്പുകൊടുക്കുന്ന സിദ്ധുവിനെ കണ്ട് അങ്കലാപ്പിലാവുകയാണ് രോഹിത്ത്. എന്തായാലും സുമിത്രയെ സിദ്ധാർഥ് തന്നെ രക്ഷിച്ചാൽ മതിയെന്നാണ് പ്രേക്ഷകർ പറയുന്നത്.