ശീതളിന്റെ പഠനത്തിന് രോഹിത്തിനോട് സഹായം ചോദിച്ച് സിദ്ധാർത്ഥ്..!! എന്നാൽ സിദ്ധാർത്ഥിനെ സഹായിക്കാതെ സുമിത്രക്ക് പണം നൽകാനൊരുങ്ങി രോഹിത്ത്….രോഹിത്തിന്റെ ലവ് ട്രാക്ക് സുമിത്ര തച്ചുടക്കുന്നു.. സുമിത്ര- രോഹിത്ത് സൗഹൃദം നശിക്കുന്നു..

പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് കുടുംബവിളക്ക്. ഏറെ ആരാധകരുള്ള പരമ്പരയിൽ നടി മീര വാസുദേവാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് പരമ്പര പറയുന്നത്. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുള്ള യാത്രയായിരുന്നു സുമിത്രയുടേത്. ഭർത്താവ് സിദ്ധാർഥ് സുമിത്രയെ ഉപേക്ഷിച്ച് വേദികയോടൊപ്പം ജീവിതം ആരംഭിച്ചതോടെ സുമിത്ര ജീവിതത്തിൽ ഒറ്റപ്പെടുകയായിരുന്നു. എന്നാൽ അവിടെനിന്നെല്ലാം ഉയിർത്തെഴുന്നേൽക്കാൻ സുമിത്രക്ക് ആർജവമേകിയത്

അതിയായ ആത്മവിശ്വാസത്തിന്റെ കരുത്താണ്. കോളേജ് സമയത്തെ തന്റെ സുഹൃത്ത് രോഹിത്ത് സുമിത്രയുടെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവരുന്നത് ഒരു അഭ്യുദയകാംഷി ആയിത്തന്നെയാണ്. എന്നാൽ കഥയുടെ നിലവിലെ പോക്കനുസരിച്ച് ഇപ്പോൾ രോഹിത്തിന് സുമിത്രയോട് പ്രണയമാണ്. സുമിത്രയുടെ ജീവിതത്തിലേക്ക് കയറിപ്പറ്റാനുള്ള തത്രപ്പാടിലാണ് രോഹിത്ത്. ശീതളിന്റെ മെഡിസിൻ പഠനത്തിന് വേണ്ടി സിദ്ധാർഥ് രോഹിത്തിനോട് പണം ചോദിക്കുന്നതാണ് പരമ്പരയുടെ പുതിയ

പ്രോമോ വിഡിയോയിൽ കാണിക്കുന്നത്. എന്നാൽ സിദ്ധാർത്ഥിന് പണം കൊടുക്കാൻ രോഹിത്ത് തയ്യാറാകുന്നില്ല. പകരം സുമിത്രക്ക് പണം വാഗ്ദാനം ചെയ്യുകയാണ് രോഹിത്ത് ചെയ്യുന്നത്. അതുവഴി സുമിത്രയുടെ സ്നേഹം പിടിച്ചുപറ്റാൻ രോഹിത്ത് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ രോഹിത്തിന്റെ സഹായവാഗ്ദാനം നിരസിക്കുകയാണ് സുമിത്ര. ശീതളിന്റെ പഠനത്തിന് സിദ്ധാർഥ് ചോദിച്ചപ്പോൾ കൊടുക്കാതിരുന്ന പണം രോഹിത്ത് എനിക്ക് തരുന്നത് ശരിയല്ല എന്നാണ് സുമിത്ര രോഹിത്തിനെ

അറിയിക്കുന്നത്. എന്താണെങ്കിലും രോഹിത്ത് ഉണ്ടാക്കാൻ ശ്രമിക്കുന്ന ലവ് ട്രാക്ക് സുമിത്ര തച്ചുടക്കാൻ ശ്രമിക്കുന്നത് പ്രോമോ വിഡിയോയിൽ ഏറെ വ്യക്തമായി കാണാം. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഇപ്പോൾ കുടുംബവിളക്കിന്റെ ഓരോ എപ്പിസോഡും കാണാറുള്ളത്. ടെലിവിഷൻ താരം ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര. കെ കെ മേനോൻ, ശരണ്യ ആനന്ദ്, നൂബിൻ, ശ്രീലക്ഷ്മി, അശ്വതി തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.