രോഹിത്ത് കുടുംബവിളക്കിലെ വില്ലനോ ? കാർ തിരികെ നൽകാൻ പറ്റില്ലെന്ന് വേദികയെ അറിയിച്ച് മഹേന്ദ്രൻ.!! സിദ്ധുവിന് മുൻപിൽ അടിപതറി വേദിക.!! സരസ്വതിയെ സഹായിക്കാൻ സുമിത്രയും.

കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. നടി മീര വാസുദേവ് നായികയായെത്തുന്ന പരമ്പരക്ക് വൻ റേറ്റിംഗാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുമിത്രയുടെ ജീവിതത്തിലേക്ക് അതിക്രമിച്ചുകയറുകയും പിന്നീട് അവരുടെ ഭർത്താവിനെത്തന്നെ തട്ടിയെടുക്കുകയും ചെയ്ത വേദിക ആള് ചില്ലറക്കാരിയല്ല. എന്തിലും ഏതിലും സുമിത്രയുടെ ഒരു പടി മുന്നിലെങ്കിലും കയറി നിന്നിട്ട് വിജയിച്ചു എന്ന് പറയണമെന്നാഗ്രഹിക്കുന്ന വേദിക

ഒടുവിൽ ഒരു കാർ വാങ്ങാൻ വേണ്ടിയാണ് ശ്രീനിലയത്തിന്റെ ആധാരം വെച്ചുള്ള കളി തുടങ്ങിയത്. എന്നാൽ അവിടെയും പിഴവ് പറ്റിയതോടെ മഹേന്ദ്രൻ വേദികയുടെ കാർ പിടിച്ചെടുത്തിരുന്നു. കുടുംബവിളക്കിന്റെ പുതിയ പ്രോമോ വീഡിയോയിൽ മഹേന്ദ്രനോട് തന്റെ കാർ തിരികെ ആവശ്യപ്പെടുന്ന വേദികയെയാണ് കാണിക്കുന്നത്. എന്നാൽ കാർ തരാൻ പറ്റില്ല എന്ന് മഹേന്ദ്രൻ കട്ടായം പറയുന്നതും പ്രൊമോയിൽ കാണാം. അതേ സമയം

പുതിയ വണ്ടി വാങ്ങുന്ന കാര്യം പറഞ്ഞിട്ട് എന്തായി എന്ന് സിദ്ധു വേദികയോട് ചോദിക്കുന്നുണ്ട്. ഉടൻ വാങ്ങണം എന്നാണ് വേദികയുടെ മറുപടി. വണ്ടി വാങ്ങാതെ തന്നെ ആർ സി ബുക്ക് കയ്യിൽ കിട്ടിയോ എന്ന സിദ്ധുവിന്റെ അടുത്ത ചോദ്യം കേട്ട് ഞെട്ടിത്തരിച്ച് നിൽക്കുകയാണ് വേദിക. സീരിയലിന്റെ കഴിഞ്ഞ എപ്പിസോഡിൽ ആധാരം നഷ്ടമായതിന്റെ പേരിൽ ആത്മഹത്യാഭീഷണി മുഴക്കുന്ന സരസ്വതി അമ്മയെ കാണിച്ചിരുന്നു. പണം കൊടുക്കാതെ തന്നെ അമ്മയുടെ

ആധാരം മഹേന്ദ്രനിൽ നിന്ന് തിരികെ വാങ്ങണം എന്ന് സുമിത്ര രോഹിത്തിനോട് പറയുന്നത് പുതിയ പ്രൊമോയിൽ കാണാം. സുമിത്രക്ക് ഇപ്പോഴും രോഹിത്തിനോടുള്ളത് നല്ലൊരു സൗഹൃദം മാത്രമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി പരമ്പരയുടെ എപ്പിസോഡുകൾ പറയുന്നതനുസരിച്ച് രോഹിത്തിന് സുമിത്രയോടുള്ള അടുപ്പം വെറുമൊരു സൗഹൃദം മാത്രമാണെന്ന് പറയാനാവില്ല. എന്താണെങ്കിലും രോഹിത്തിനെ കഥയിലെ വില്ലനാക്കരുതേ എന്നാണ് പ്രേക്ഷകരുടെ അഭ്യർത്ഥന.