സുമിത്രക്ക് മുന്നിൽ ഭീഷണിയുയർത്തി സരസ്വതിയമ്മ.!! സരസ്വതി അമ്മയെ കയ്യൊഴിഞ്ഞ് വേദിക.!! ഇതൊന്നും കേട്ടു സുമിത്ര ഭയക്കണ്ട എന്ന് പ്രേക്ഷകരും.!!

റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് നായികയായെത്തുന്ന പരമ്പര അത്യന്തം ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ശ്രീനിലയത്തിന്റെ ആധാരമാണ് ഇപ്പോൾ കഥയെ നയിക്കുന്നതെന്ന് പറയാം. ഒരു പക്ഷേ ഇതാദ്യമായിട്ടായിരിക്കും ഒരു ആധാരം സീരിയൽ കഥയിൽ ഇത്രയും പ്രാധാന്യത്തോടെ വിഷയമാകുന്നത്. ശ്രീനിലയത്തിന്റെ ആധാരം തിരിച്ചെടുക്കാൻ

ശിവദാസമേനോൻ കണ്ടുപിടിച്ച ഉപായം സരസ്വതി അമ്മയുടെ പേരിലുള്ള ആധാരം പണയം വെക്കുകയായിരുന്നു. എന്നാൽ ഈ വിഷയത്തിൽ സരസ്വതി ഇപ്പോൾ വേദികയെ സമീപിച്ചിരിക്കുകയാണ്. ആധാരം തിരിച്ചെടുക്കാൻ വേദികയുടെ സഹായം തേടുകയാണ് സരസ്വതി. എന്നാൽ സരസ്വതി അമ്മക്ക് മുൻപിൽ കൈ മലർത്തുന്ന വേദികയെ പ്രോമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. സ്വന്തം കാര്യങ്ങൾക്ക് വേണ്ടി സരസ്വതി അമ്മയെ പരമാവധി ഉപയോഗിച്ച

വേദിക യാതൊരു സങ്കോചവുമില്ലാതെ ഈ അവസരത്തിൽ കയ്യൊഴിഞ്ഞത് പ്രേക്ഷകർക്ക്‌ ഒട്ടും അതിശയമല്ല. അതേ സമയം ആധാരം തിരിച്ചുകിട്ടിയില്ലെങ്കിൽ ആത്മഹത്യയാണ് താൻ സ്വീകരിക്കാൻ പോകുന്ന മാർഗ്ഗമെന്ന് പറഞ്ഞ് സുമിത്രയെ ഭീഷണിപ്പെടുത്തുകയാണ് സരസ്വതി അമ്മ. സുമിത്രയുടെ സ്വഭാവമനുസരിച്ച് ആധാരം ഉടൻ തിരിച്ചെടുത്ത് കൊടുക്കുകയാകും ഇനി ചെയ്യുകയെന്നാണ് പ്രേക്ഷകർ തന്നെ പറയുന്നത്. സുമിത്രയുടെ നിസ്സഹായ അവസ്ഥയിലുള്ള

ഈ നിൽപ്പും മുഖഭാവവുമൊക്കെ മാറ്റി പൂർണമായും ഒന്ന് ബോൾഡ് ആകണമെന്നാണ് പ്രേക്ഷകരിൽ പലരും കമന്റ് ചെയ്യുന്നത്. വീണ്ടും ഒരു നന്മമരമാകാൻ സുമിത്ര ശ്രമിച്ചാൽ സീരിയൽ ബോറാകാൻ സാധ്യതയുണ്ടെന്നാണ് പ്രൊമോയ്ക്ക് താഴെ വരുന്ന കമന്റ്. നടി ചിത്ര ഷേണായിയാണ് കുടുംബവിളക്കിന്റെ നിർമ്മാതാവ്. സുമിത്ര എന്ന നായികാകഥാപാത്രമായി മീര തകർത്തഭിനയിക്കുമ്പോൾ വേദികയായി സ്ക്രീനിലെത്തുന്നത് ശരണ്യ ആനന്ദാണ്.