മുട്ടൻ പണി കിട്ടിയിട്ടും സ്വഭാവത്തിൽ തെല്ലും വ്യതാസമില്ലാതെ സരസ്വതി അമ്മ.!! വേദികയ്ക്ക് കിട്ടാത്ത ഭാഗ്യങ്ങൾ സുമിത്രയ്ക്ക്. കുടുംബവിളക്കിൽ ഇനി പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച രംഗങ്ങൾ.!!

ഒരു വീട്ടമ്മയുടെ ഉയർച്ച ഇത്രയും മനോഹരമായി കാണിച്ച മറ്റൊരു പരമ്പര മലയാളം ടെലിവിഷൻ ചരിത്രത്തിൽ ഇതുവരെയും ഇല്ലെന്ന് തന്നെയാണ് കുടുംബവിളക്കിന്റെ ആരാധകർ പറയുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രതിസന്ധികളും അവയെ തരണം ചെയ്തുള്ള സുമിത്രയുടെ മുന്നോട്ടുപോക്കുമാണ് കുടുംബവിളക്ക് പറയുന്നത്. ഏറെ ആരാധകരുള്ള പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ്. വേദിക എന്ന സ്ത്രീയുടെ കുതന്ത്രങ്ങൾ

സുമിത്രയുടെ ജീവിതത്തിന് മുന്നിൽ വിലങ്ങുതടിയാകുമ്പോൾ സ്വന്തം ആത്മധൈര്യമാണ് സുമിത്രയ്ക്ക് കരുത്തേകുന്നത്. ഇപ്പോഴിതാ സുമിത്രയുടെ ആ ജൈത്രയാത്ര ദുബായിയിലേക്കുള്ള യാത്ര വരെയും എത്തിനിൽക്കുന്നു. സുമിത്രയെ തളർത്താനും തകർക്കാനും നോക്കിയ വേദികയാകട്ടെ ഇരുമ്പഴികൾക്കുള്ളിലും. വേദിക പറഞ്ഞത് കേട്ട് എല്ലാ അബദ്ധങ്ങളും കാണിച്ചുവെച്ച സരസ്വതി അമ്മക്ക് കിട്ടിയത് മുട്ടൻ പണി തന്നെയാണ്. സുമിത്രയുടെ പേരിലുള്ള

ശ്രീനിലയത്തിന്റെ ആധാരം നഷ്ടപ്പെടുത്താൻ സരസ്വതി കൂട്ടുനിന്നപ്പോൾ ആ ആധാരം തിരിച്ചെടുത്തുനൽകാൻ ശിവദാസമേനോൻ ഉപയോഗിച്ചത് സരസ്വതി അമ്മക്ക് കുടുംബ ഓഹരിയായി കിട്ടിയ സ്വത്താണ്. ഈ വിവരം അറിഞ്ഞ സരസ്വതി അമ്മ ബോധം കേട്ട് വീണിരുന്നു. മൂന്ന് മാസത്തിനകം ആ വേദിക പണമടച്ചാൽ സരസ്വതി അമ്മയുടെ ആധാരം തിരികെ കിട്ടുമെന്നും ശിവദാസമേനോൻ പറയുന്നുണ്ട്. ഇതെല്ലം കേട്ട് സരസ്വതി അമ്മക്ക്

ആധിയാകുന്നുണ്ടെങ്കിലും അവരുടെ സ്വഭാവത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല എന്നതാണ് പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ കാണിക്കുന്നത്. എന്നാൽ സ്വത്തെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായ അച്ഛമ്മയെ അധികം പ്രകോപിപ്പിക്കരുതെന്ന് മക്കളെയും മരുമക്കളെയും ഓർമപ്പെടുത്തുകയാണ് സുമിത്ര. സരസ്വതി അമ്മയുടെ കൂടെ വേദിക താമസിക്കണമെന്നും അത് വഴി വേദികയുടെ യഥാർത്ഥ സ്വഭാവം സരസ്വതി അമ്മ മനസ്സിലാക്കട്ടെ എന്നൊക്കെയുമാണ് പ്രേക്ഷകരുടെ വക കമ്മന്റ്.