വേദിക ചെയ്ത തെറ്റുകൾക്ക് പരിഹാരം കാണാൻ വേദികയുടെ അമ്മ.!! അമ്മയെ ചേർത്തുപിടിച്ച് സുമിത്രയും. വേദികയ്ക്ക് കൂട്ടായി ഇനി ഡോക്ടർ ഇന്ദ്രജ. ഇവർ ഒന്നിച്ചുള്ള യുദ്ധം തുടങ്ങുന്നു.!!

റേറ്റിങ്ങിൽ ഒന്നാം സ്ഥാനം മറ്റാർക്കും വിട്ടുകൊടുക്കാത്ത പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് ഒരിടവേളക്ക് ശേഷം അഭിനയത്തിലേക്ക് കാലെടുത്തുവെച്ചതും കുടുംബവിളക്കിലൂടെ ആയിരുന്നു. സുമിത്ര എന്ന വീട്ടമ്മയായി മീര മികച്ച അഭിനയമാണ് പരമ്പരയിൽ കാഴ്ചവെക്കുന്നത്. സിദ്ധാർഥ് ആണ് സുമിത്രയുടെ ഭർത്താവ്. ഓഫീസിലെ സഹപ്രവർത്തക വേദികയോടൊപ്പം ഒരു പുതുജീവിതം ആരംഭിക്കുന്ന സിദ്ധാർഥ്

സുമിത്രയെ പാടെ അവഗണിക്കുകയായിരുന്നു. ജീവിതത്തിലെ അപ്രതീക്ഷിതമായ പ്രതിസന്ധികൾക്ക് മുൻപിൽ തളരാതെ പിടിച്ചുനിൽക്കുന്ന സുമിത്ര പിന്നീട് ഏറെ ശക്തമായ സ്ത്രീരൂപമായി പ്രേക്ഷകർക്ക് മുൻപിൽ വിജയഗാഥ എഴുതുകയായിരുന്നു. സിദ്ധാർത്ഥിനെ സുമിത്രയിൽ നിന്നും തട്ടിയെടുക്കുക മാത്രമല്ല, സുമിത്രയെ ഏതെല്ലാം രീതിയിൽ വേദനിപ്പിക്കാമോ ആ രീതിയിലെല്ലാം അതിന് ശ്രമിക്കുകയാണ് വേദിക. ശത്രുവിന്റെ ശത്രു മിത്രം എന്ന് പറയുന്നത് പോലെ

ഡോക്ടർ ഇന്ദ്രജയും വേദികക്കൊപ്പമുണ്ട്. ശ്രീനിലയത്തിന്റെ ആധാരം മോഷ്ടിക്കുക വഴി ജയിൽ വാസത്തിലേക്കാണ് വേദിക ചെന്നെത്തിയത്. കുറ്റം സുമിത്രയുടെ തലയിൽ ചാർത്താൻ ഒത്തിരി ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല. വേദികയുടെ ആധാര മോഷണത്തിന്റെ പേരിൽ ശ്രീനിലയത്തിൽ സംഭവിക്കുന്നത് അപ്രതീക്ഷിതമായ കാര്യങ്ങളാണ്. ഒടുവിൽ വേദിക ആധാരം ഏൽപ്പിച്ച മഹേന്ദ്രൻ എന്നയാൾ ശ്രീനിലയത്തിലെത്തി പ്രതിഷേധപരിപാടികൾ

തുടങ്ങിയിട്ടുമുണ്ട്. എന്നാൽ സുമിത്രയെ തേടി വേദികയുടെ അമ്മയുടെ കോൾ വരുന്നതാണ് സീരിയലിന്റെ പുതിയ പ്രൊമോയിൽ കാണിക്കുന്നത്. വേദികയുടെ വീടിന്റെ ആധാരം അവർ സുമിത്രക്ക് നൽകുകയാണ്. മകൾ ചെയ്ത തെറ്റുകൾക്കൊക്കെയും അമ്മ പ്രായശ്ചിത്തത്തിന് ഒരുങ്ങുന്നതാണ് കുടുംബവിളക്കിലെ പുതിയ കാഴ്ച. വേദികയുടെ അമ്മയുടെ നിറഞ്ഞ കണ്ണുകൾക്കും സ്നേഹവായ്പ്പിനും മുന്നിൽ സുമിത്രയുടെ കണ്ണുകളും ഈറനണിയുകയാണ്.