Kudangal plant benefits നമ്മുടെ നാട്ടിൻ പുറങ്ങളിലെ പാടത്തും പറമ്പിലും സുലഭമായി കണ്ടുവരുന്ന ഒരു സസ്യമാണ് കുടങ്ങൽ. ഇതിന്റെ ഇലകൾ വൃത്താകൃതിയിലോ വൃക്കയുടെ ആകൃതിയിലോ പറമ്പുകളിൽ കാണപ്പെടുന്നു. നിലത്ത് കള പോലെ വളരുന്ന ഈ ചെടിയുടെ ഔഷധ ഗുണങ്ങൾ സത്യത്തിൽ നിരവധിയാണ്. കുടങ്ങൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനാൽ ബുദ്ധിച്ചീര എന്നും ഇത് അറിയപ്പെടുന്നുണ്ട്.
മാത്രമല്ല മസ്തിഷ്ക രോഗത്തിനുള്ള ഔഷധമായും ഇത് ഉപയോഗിച്ച് പോരുന്നു. കൂടാതെ തന്നെ നേത്രരോഗം, കുടൽ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്ക്കും കുടങ്ങൽ ഒരു ഔഷധമാണ്. നമുക്കുണ്ടാകുന്ന ചർമ്മരോഗങ്ങളും വ്രണവും ശമിക്കാൻ ഇതിന്റെ ഇല അരച്ചോ വെളിച്ചെണ്ണ കാച്ചിയോ ദേഹത്തു പുരട്ടാവുന്നതാണ്. തോരൻ, സൂപ്പ് എന്നിവ ആക്കിയും ഇത് ഉപയോഗിക്കാം. കുട്ടികൾക്ക് കഫ പിത്ത രോഗങ്ങൾ, വൃക്ക സംബന്ധമായ
രോഗങ്ങൾ ഹൃദയാരോഗ്യം, ബലക്ഷയം എന്നിവയ്ക്കും കുടങ്ങൽ വളരെ ഫലപ്രദമാണ്. ഒപ്പം തന്നെ കുട്ടികൾക്ക് ഉണ്ടാകുന്ന പനി, ജലദോഷം എന്നിവയ്ക്ക് കുടങ്ങൽ ഇലയിട്ട് തിളപ്പിച്ച വെള്ളം അത്യുത്തമമാണ്. മാത്രമല്ല ഗർഭിണികളിലെ വിളർച്ച കുടങ്ങൽ ആഹാരത്തിൽ ഉൾപെടുത്തി പരിഹരിക്കാം. ഈര്‍പ്പമുള്ള സ്ഥലങ്ങളിലാണ് ഇവ ഒരുപാട് വളര്‍ന്നു കാണുന്നത്. തണലുള്ള സ്ഥലങ്ങളിലും ഓടകളുടെയും തോടുകളുടെയും അരികിലും
ഇവ ഒരുകാലത്തു സുലഭമായി കാണാമായിരുന്നു. ഇതിന്റെ ഇലകള്‍ വൃത്ത ആകൃതിയിലോ വൃക്കയുടെ ആകൃതിയിലോ കാണപ്പെടുന്നു. ചര്‍മ്മരോഗങ്ങള്‍ക്കും വ്രണത്തിനും ഇതിന്റെ ഇല അരച്ചോ വെളിച്ചെണ്ണ കാച്ചിയോ പുരട്ടുന്നതിനും മറ്റു മരുന്നുകളോടു ചേര്‍ത്തും പഴയ കാലങ്ങളില്‍ ഉപയോഗിച്ചിരുന്നു. കുടങ്ങൽ ചെടിയുടെ കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായും കാണൂ.. Video credit : PRS Kitchen