കുടുംബവമൊത്ത് അത് അവസാന ആഘോഷമായിരുന്നു!! ഭാര്യയെ നെഞ്ചോട് ചേർത്ത് കൊല്ലം സുധി!! അവസാന വിവാഹ വാർഷിക ആഘോഷം!!|Kollam Sudhi Last Moment Video With Family viral malayalam

Kollam Sudhi Last Moment Video With Family viral malayalamസിനിമയിലൂടെ ടെലിവിഷൻ ഷോകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ താരം ആയിരുന്നു കൊല്ലം സുധി. വളരെ കുറച്ചുനാളുകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരത്തിന്റെ വിയോഗം പക്ഷേ ആരാധകർക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. ജീവിതത്തിൽ നേരിട്ട ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് സുധി ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.

ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് സുധിയെ ആരാധകർ തിരിച്ചറിഞ്ഞു തുടങ്ങിയതും ഹൃദയത്തിലെറ്റിയത്തും.  ജീവിതത്തിൽ നേരിട്ട എല്ലാ കഷ്ടപാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകളെ അതിജീവിച്ചു പുതിയൊരു ജീവിതവുമായി പോകുന്നതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം. വേദിയിൽ ചിരിയുടെ പൂരമൊരുക്കുന്ന സുധി തന്റെ സങ്കടങ്ങൾ എല്ലാം മുൻപ് സ്റ്റർമാജിക് ഷോയിൽ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം അവസാനമായി പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

Kollam Sudhi Last Moment Video With Family viral

കുടുംബസമേതം കേക്ക് മുറിക്കാൻ ഒരുങ്ങുന്ന സുധിയെയും ഭാര്യ രേണുവിനെയും ഇളയ മകനെയും വീഡിയോയിൽ കാണാം. ഏറെ സന്തോഷവാനായി വളരെ ആസ്വദിച്ചാൽ കേക്ക് മുറിക്കാൻ ഒരുങ്ങുന്നത്. ഒപ്പം ആരാധകരോടായി ഹായ് ഫ്രണ്ട്സ് എല്ലാവർക്കും നമസ്കാരം എന്നും പറയുന്നുണ്ട്.  ഇന്നലെ രാത്രി ഒരു സ്വകാര്യ ചാനലിന്റെ സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് വടകരയിൽ നിന്ന് എറണാകുളത്തേക്ക് വരുന്നതിനിടയിലാണ് സുധിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്.

പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. സുധി സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ  കൊടുങ്ങല്ലൂർ ആശുപത്രിയില്‍ ചികിത്സയിലാണ്.Kollam Sudhi Last Moment Video With Family viral malayalam