പിസ്ത കഴിക്കുന്നവരാണോ… ഇതറിയുമോ…
ഡ്രൈ നട്സ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് പിസ്ത. പിസ്തയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, ചര്‍മ, മുടി സംബന്ധമായ ഗുണങ്ങളും ഏറെയുണ്ട്. കാത്സ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് പിസ്ത.
നല്ല ദഹനത്തിനു സഹായിക്കുന്ന ഒന്നാണ് പിസ്ത. വയര്‍ നിറഞ്ഞതായി തോന്നിയ്ക്കും, വിശപ്പു കുറയ്ക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇതെല്ലാം തടി കുറയാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.
ദിവസവും പിസ്ത കഴിക്കുന്നത് രക്തത്തിലെ ഓക്സിജന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഇത് രക്തത്തില്‍ ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്തും. ഓക്സിജന്‍ തലച്ചോറില്‍ എല്ലായിടത്തും എത്തും. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിര്‍ത്താനും ഏറെ നല്ലതാണ് പിസ്ത. പ്രമേഹമുള്ളവര്‍ ദിവസവും രണ്ടോ മൂന്നോ പിസ്ത കഴിക്കാന്‍ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പിസ്ത നല്ലതാണ്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.