പെട്ടെന്ന് വന്ന ഫോൺ കോൾ, നിങ്ങൾക്ക് സിനിമയിൽ അഭിനയിക്കാമോ. കെ കെ ഒന്ന് ഞെട്ടി.. പഴയ ഡോക്ടർ റാം തന്നെയാണ് സുമിത്രയുടെ സ്വന്തം സിദ്ധാർത്ഥ്.

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ് പരമ്പരയെ മുന്നോട്ടുനയിക്കുന്നത്. നടി മീര വാസുദേവ് സുമിത്ര എന്ന കഥാപാത്രമായി പരമ്പരയിൽ എത്തുമ്പോൾ ഭർത്താവ് സിദ്ധാർത്ഥായി എത്തുന്നത് നടൻ കെ കെ മേനോനാണ്. ഊട്ടിയിൽ ജനിച്ചുവളർന്ന കെ കെ മേനോന്റെ കുട്ടിക്കാലം ഊട്ടിയിലും പിന്നീട് കേരളത്തിൽ

വൈക്കത്തിലുമായിരുന്നു. മൈസൂരിൽ ബിസിനസ് മാനേജ്മെന്റ് പഠിച്ചതിന് ശേഷം കോർപ്പറേറ്റ് ജോലിയിൽ പ്രവേശിക്കുകയായിരുന്നു കെ കെ. റിസോർട്ടുകളിലും ബാങ്കിങ് ഇന്ഡസ്ട്രിയിലുമെല്ലാം സെയിൽസ് രംഗത്ത് ശോഭിച്ച കെ കെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും ജോലി ചെയ്തിരുന്നു. പിന്നീട് സ്വന്തമായി ബിസിനസ് ആരംഭിക്കുകയും അത് പരാജയപ്പെടുകയുമായിരുന്നു. അതിനെ തുടർന്ന് വീണ്ടും കോർപ്പറേറ്റ് രംഗത്ത് ജോലിയിൽ പ്രവേശിച്ചെങ്കിലും അവിടെ

നിന്നും സിനിമയിലേക്ക് അപ്രതീക്ഷിതമായി എത്തുകയായിരുന്നു കെ കെ. സിനിമയിൽ നിന്ന് വിളി വന്നപ്പോൾ കെ കെ യുടെ മറുപടി നോ എന്നായിരുന്നു. ആരോ തന്നെ പറ്റിക്കുകയാണെന്നാണ് ആദ്യം കെ കെ വിചാരിച്ചത്, എന്ന് T A L K S – LET ME TALK എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. സിനിമകൾ, ഷോർട്ഫിലിമുകൾ അങ്ങനെ മുന്നോട്ടുപോകവെയാണ് തമിഴ് സീരിയലീലേക്കെത്തുന്നത്. സീ തമിഴിൽ പ്രക്ഷേപണം ചെയ്ത ഒരു സീരിയലിലാണ് ആദ്യം കെ കെ എത്തുന്നത്.

മലയാളത്തിൽ ഡോക്ടർ റാം എന്ന സീരിയലിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും കെ കെ മേനോനാണ്. മഴവിയിൽ മനോരമയിൽ പ്രക്ഷേപണം ചെയ്തിരുന്ന പരമ്പരയിൽ കെ കെ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കുടുംബവിളക്കിൽ സിദ്ധുവായി എത്തിയ കെ കെ മേനോന് പ്രേക്ഷകർ വൻ സ്വീകരണമാണ് നൽകിയത്. ഷോബി തിലകനാണ് താരത്തിന് സീരിയലിൽ ഡബ്ബ് ചെയ്യുന്നത്. എന്നാൽ കെ കെ മേനോന്റെ ശബ്ദം വളരെ നല്ലതാണല്ലോ, അത് തന്നെ സീരിയലിൽ ഉപയോഗിക്കാമായിരുന്നില്ലേ എന്ന് പലപ്പോഴും പ്രേക്ഷകർ ചോദിക്കാറുണ്ട്.