ഈ ഒരൊറ്റ ചേരുവ കൂടി ചേർത്ത് നെല്ലിക്ക ഉപ്പിലിട്ടു നോക്കൂ.!! ഈ 3 സൂത്രം ചെയ്താൽ കടയിൽ നിന്ന് കിട്ടുന്ന അതെ രുചിയിൽ കാലങ്ങളോളം കേടാവാതെ സൂക്ഷിക്കാം.. | Kerala Style Nadan Nellikka Uppilittathu

Kerala Style Nadan Nellikka Uppilittathu കടകളിൽ കിട്ടുന്ന നെല്ലിക്ക ഉപ്പിലിട്ടത് കഴിച്ചിട്ടില്ലേ. ഇത് വീടുകളിൽ ഉണ്ടാക്കി നോക്കിയാലോ? നെല്ലിക്ക ഉപ്പിലിടുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കുപ്പിയുടെ മുകളിൽ വെള്ള പൊടി വരുന്നത്. ഇത് ഒഴിവാക്കാൻ ഉള്ള ഒരു എളുപ്പ മാർഗ്ഗം ഉണ്ട്. ഈ ഒരു നെല്ലിക്ക ഉപ്പിലിട്ടത് കൊണ്ട് ചമ്മന്തി അരക്കാം. അത് പോലെ വെറുതെ എടുത്ത് കഴിക്കാം. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

  • നെല്ലിക്ക – 1 കിലോ
  • കാന്താരി മുളക് – 1 കപ്പ്
  • കല്ലുപ്പ് – ഒരു പിടി

നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഒരു തുണി കൊണ്ട് തുടച്ച് നന്നായി വൃത്തിയാക്കുക. കാന്താരി മുളക് എടുത്ത് നന്നായി കഴുകുക. വെളളം തുടക്കുക. ഇനി ഇതിലേക്ക് ചേർക്കാൻ ഉള്ള ഉപ്പ് വെള്ളം ഉണ്ടാക്കണം. ഇതിനായി ഒന്നേകാൽ ലിറ്റർ വെള്ളം എടുക്കുക. ശേഷം ഇതിലേക്ക് ഒരു പിടി കല്ല് ഉപ്പ് ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്യുക. ഇത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് വിനാഗിരി ഒഴിക്കുക. ഇനി നെല്ലിക്ക ഇടാനുള്ള ചില്ല് ഭരണി എടുക്കുക.

ഇതിൽ ഒട്ടും ഈർപ്പം ഉണ്ടാവാൻ പാടില്ല. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ കാന്താരി ഇടുക. ഇനി ഇതിലേക്ക് നെല്ലിക്ക ഇടുക. ഇനി കാന്താരി ഇടുക. ഇങ്ങനെ തുടരുക. ഇനി തിളപ്പിച്ച വെള്ളം ഇതിലേക്ക് ഒഴിക്കുക. വെളളം നന്നായി ചൂടാറണം. ഇനി ആ കുപ്പിയുടെ മുകൾഭാഗം വിനാഗിരി മുക്കിയ തുണി കൊണ്ട് തുടച്ച് എടുക്കുക. ഇനി ഒരു അടപ്പ് വെച്ച് മൂടുക. ഇത് കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഉപയോഗിക്കാം. കൊതിയൂറും ഉപ്പിലിട്ട നെല്ലിക്ക റെഡി!! Credit : Prathap’s Food T V Kerala Style Nadan Nellikka Uppilittathu