ബീഫ് വരട്ടിയത് പോലെ രുചിയുള്ള കടല വരട്ടിയത് 😋😋 ഇത് കിടുവാണേ 👌👌

നാടൻ രീതിയിൽ കടല വരട്ടിയത് കഴിച്ചിട്ടുണ്ടോ?? നല്ല സ്വാദാണ്. ബീഫ് വരട്ടിയത് പോലെ രുചിയുള്ള കടല വരട്ടിയത് ഉണ്ടാക്കിയിട്ടുണ്ടോ. നമ്മുടെ പത്തനംതിട്ടയുടെ ഒരു രുചിക്കൂട്ട് ആണ്. ഇതുവരെ ഉണ്ടാക്കിയിട്ടില്ലെങ്കില്‍ ട്രൈ ചെയ്തു നോക്കണം.കിടിലന്‍ രുചി ആണ് കേട്ടോ..

Ingredients

 • kadala- one cup
 • Ginger- a small piece,
 • Garlic – 6 cloves,chopped
 • Onion- 1,medium,sliced
 • Green chilly- 2 Nos
 • Kashmiri chilly powder- ¾ teaspoon
 • Coriander powder- 1 teaspoon
 • Perumjeerakam – 3/4 teaspoon
 • Turmeric powder- ¼ teaspoon/a pinch
 • Mustard seeds- ½ teaspoon
 • Thengakkothu- ¼ cup
 • Coconut oil- as required
 • Curry leaves- 3 sprig
 • Salt- to taste

എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനു വേണ്ടി പാകം ചെയ്യുന്ന പാൻ ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് പൊട്ടിക്കാം. അതിനു ശേഷം തേങ്ങാക്കകൊത്ത് ചെറിയ കഷ്ണങ്ങളായി മുറിച്ചിവെച്ചിരിക്കുന്നത്, ഇഞ്ചി, വെളുത്തുള്ളി, എന്നിവ നന്നായൊന്നു വറുത്തെടുക്കാം.അതിലേക്കു സവാള ചേർത്തിളക്കം. സവാള നന്നായി വാടി വരുമ്പോൾ പച്ചമുളക് കൂടി ഇട്ടുകൊടുക്കാം.

അതിലേക്കു അൽപ്പം മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കാം. ഇതിലേക്ക് പെരുംജീരകം അധികം പൊടിക്കാതെ ചേർത്തുകൊടുക്കാം. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കടല കൂടി ചേർത്ത് നന്നായി ഇളക്കാം.പാകത്തിനുള്ള ഉപ്പും കറിവേപ്പിലയും കൂടി ചേർത്ത് നല്ലപോലെ വരട്ടിയെടുത്താൽ അടിപൊളി കടല വരട്ടിയത് റെഡി. credit: Uppumanga ഉപ്പുമാങ്ങ

We would like to show you notifications for the latest news and updates.
Dismiss
Allow Notifications