കറ്റാർവാഴ ജെൽ ദിവസവും ഉപയോഗിച്ചാൽ…

വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് കറ്റാർ വാഴ. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ഇതിന്‍റെ ഇലകളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലില്‍ മ്യൂക്കോപോളിസാക്കറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ വിറ്റമിനുകള്‍ , അമിനോ ആസിഡുകള്‍ , ഇരുമ്പ് , മാംഗനീസ് , കാത്സ്യം , സിങ്ക് , എന്നിവയും അടങ്ങിയിട്ടുണ്ട്.

കറ്റാര്‍ വാഴ മുടിയ്ക്കും ചര്‍മ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമെല്ലാം പല തരത്തിലും ഉപയോഗിയ്ക്കാം. രാത്രി കിടക്കുമ്ബോള്‍ ക്രീം, അതായത് നൈറ്റ് ക്രീം മുഖത്തു പുരട്ടുന്ന ശീലം പലര്‍ക്കുമുണ്ട് ഇത് പൊതുവേ സൗന്ദര്യ ഗുണങ്ങള്‍ നല്‍കുമെന്ന കാഴ്ചപ്പാടാണ് ഇതിനു പുറകില്‍.

ഇത്തരം കൃത്രിമ ക്രീമുകളല്ലാതെ കിടക്കാന്‍ നേരം കറ്റാര്‍ വാഴയുടെ ജെല്‍ മുഖത്തു പുരട്ടി നോക്കൂ, കറ്റാര്‍ വാഴ ഉണ്ടെങ്കില്‍ ഇതിന്റെ ഉള്‍ഭാഗത്തെ ജെല്ലെടുത്ത് അല്‍പ നേരം മസാജ് ചെയ്ത ശേഷം കിടക്കാം. കഴുകേണ്ട ആവശ്യമില്ല. കഴുകരുത് എന്നു തന്നെയാണ് പറയുന്നത്. മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് കറ്റാര്‍ വാഴയുടെ ജെല്‍ ഇപ്രകാരം മുഖത്തുരസുന്നത്. ഇതില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് സഹായിച്ച്‌ മുഖത്ത് ചുളിവുകള്‍ വീഴുന്നതു തടയുകയും മുഖ ചര്‍മത്തിന് ഇറുക്കം നല്‍കുകയും ചെയ്യും.

വരണ്ട ചര്‍മമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഏററവും നല്ലൊരു വഴിയാണ് കിടക്കാന്‍ നേരം മുഖത്തുള്ള കറ്റാര്‍ വാഴ പ്രയോഗം. വരണ്ട ചര്‍മമാണ് ഒരു പരിധി വരെ മുഖത്തെ ചുളിവുകള്‍ക്കും പ്രായം തോന്നിപ്പിയ്ക്കുന്നതിനുമെല്ലാമുള്ള ഒരു കാരണം. വരണ്ട ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മ കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കാന്‍ കറ്റാര്‍ വാഴ ഏറെ സഹായിക്കുന്ന ഒന്നാണ്. വരണ്ട ചര്‍മമുള്ളവര്‍ക്കു ദിവസവും പരീക്ഷിയ്ക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.