കപ്പ കൃഷി : അടിവളം എന്ത് – തറി എങ്ങിനെ എടുക്കാം

കപ്പ ഒരു ജനകീയ ഭക്ഷ്യ ആഹാരമാണ്. പൂള, മരച്ചീനി, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നീ അപരനാമങ്ങളിലും കപ്പ അറിയപ്പെടുന്നു. കുറച്ചുകാലം മുമ്പുവരെ നമ്മുടെ കേരളത്തിലെ ഭക്ഷണരീതിയും കിഴങ്ങുകളുമായി ബന്ധപ്പെട്ടതായിരുന്നു. നമ്മുടെ വനവാസികളുടെ ജീവന്‍ തന്നെ നിലനിര്‍ത്തിയിരുന്നത് ഒരു കാലത്ത് കാട്ടുകിഴങ്ങുകളായിരുന്നു.

വരള്‍ച്ചയെ ഒരു പരിധി വരെ ചെറുക്കാനുള്ള കഴിവ്‌ ഇതിനുണ്ട്. എങ്കിലും നാട്ടയുടനെ ആവശ്യത്തിന് ജലാംശം ആവശ്യമാണ്‌. ചരലടങ്ങിയ വെട്ടുകല്‍മണ്ണാണ് ഏറ്റവും അനുയോജ്യം. നദീതീരങ്ങള്‍, മലയോരങ്ങള്‍, താഴ്വരകള്‍, വെള്ളം കെട്ടിനില്‍ക്കാത്ത തരിശ്ശുനിലങ്ങള്‍ തുടങ്ങി തുറസ്സായ എല്ലാ സ്ഥലങ്ങളിലും മരച്ചീനി കൃഷി ചെയ്യാം.

മരച്ചീനിയിൽ പ്രധാനമായും ബാധിക്കുന്ന രോഗം മെസേക് രോഗമാണ്‌. ഇത് വൈറസ് ജന്യരോഗമായതിനാൽ മുൻ‌കരുതലുകളിലൂടെ മാത്രമേ നിയന്ത്രണം സാധിക്കുകയുള്ളൂ. രോഗപ്രതിരോധമുള്ള ഇനങ്ങളിൽ ഒരു വർഷം 4% മുതൽ 5% വരെ മാത്രം വൈറസ് രോഗബാധ കാണപ്പെടുന്നതെങ്കിൽ രോഗപ്രതിരോധശേഷി കുറവുള്ള ഇനങ്ങളിൽ 75% വരെയും രോഗം കാണപ്പെടുന്ന. ഒരു വർഷത്തെ വിളയിൽ നിന്നും അടുത്ത വർഷത്തേയ്ക്കും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്കും രോഗം വ്യാപിക്കുന്നതിനാൽ രോഗബാധയേറ്റ കമ്പുകൾ കൃഷിയിൽ നിന്നും ഒഴിവാക്കുന്നതാണ്‌ നല്ലത്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Trends Wheel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications