കാന്താരി നടീൽ രീതിയും ചെടി തഴച്ചു വളരാനും ധാരാളം കായ്കൾ ഉണ്ടാകാനുള്ള വഴി

കേരളത്തിൽ കറികളിൽ ഉപയോഗിക്കുന്ന മുളക് വർഗ്ഗത്തില്പ്പെട്ട ഒരു ചെറിയ ചെടിയാണ്‌ കാന്താരി (ചീനിമുളക്). കാന്താരി പൂത്ത് തുടങ്ങിയാൽ എപ്പോഴും വിളവ് തരും. ഒരു ചെടിക്ക് നാലുതൊട്ട് ആറുവർഷം വരെ ആയുസ്സുണ്ടാകും. കൂടുതൽ പരിചരണം ആവശ്യമില്ലാത്ത വിളയാണിത്. ഏകദേശം 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. വെളുപ്പുകലർന്ന പച്ച നിറത്തോടുകൂടിയ പൂക്കളാണ്‌ ഇതിനുള്ളത്. കായ്കൾക്ക് പച്ച നിറവും പാകമാകുമ്പോൾ ചുവപ്പോ, മഞ്ഞ കലർന്ന ചുവപ്പോ നിറമായിരിക്കും. വളരെയധികം എരിവ് കൂടിയ ഒരു മുളകാണ്‌ ഇതിൽ നിന്നും ഉണ്ടാകുന്നത്.

വിശപ്പു വർദ്ധിപ്പിക്കാനും കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു. ശരീരത്തിലെ കൊളസ്റ്റ്രോളിന്റെ അളവിനെ നിയന്ത്രിക്കാനും കാന്താരി ഉപയോഗിക്കാം. രക്തത്തെ നേർപ്പിക്കുന്ന ഘടകങ്ങളും കാന്താരിയിലുണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ കാന്താരിക്കുള്ള കഴിവ് കണ്ടെത്തിയതോടെ വിലയും ഡിമാന്‍ഡും കൂടി തുടങ്ങി.

ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ ഒന്ന് പ്രശ്നമല്ല.നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും കാന്താരിവളരും. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത കാന്താരി ഒരു നല്ല കീടനാശിനി കൂടി ആണ്. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കണം. പാകുമ്പോള്‍ വിത്തുകള്‍ അധികം താഴെ പോകാതെ ശ്രദ്ധിക്കുക. നന്നായി വളര്‍ന്നു കഴിഞ്ഞാല്‍ മാറ്റി നടാം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ നല്‍കാം.കാന്താരിയില്‍ കാര്യമായ കീടബാധ ഉണ്ടാകാറില്ല.

തികച്ചും ജൈരീതിയില്‍ വളര്‍ത്താവുന്ന ഇനം കൂടിയാണിത്. കാന്താരിയില്‍ നിന്നു നല്ല വിളവ് ലഭിക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications