‘ആദ്യം ഞാൻ ഇപ്പോൾ കണ്മണിയും’ വന്നുചേർന്ന മഹാഭാഗ്യത്തെകുറിച്ച് മുക്ത.!!

ചെറിയ പ്രായത്തിൽ തന്നെ മകളെ തേടി എത്തിയ സൗഭാഗ്യത്തിന്റെ സന്തോഷത്തിലാണ് മുക്തയും കുടുംബവും. കണ്മണി എന്ന് വിളിക്കുന്ന തങ്ങളുടെ കിയാരയെ തേടി എത്തുന്ന മഹാഭാഗ്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിൽ സന്തോഷവതിയെന്ന് മുക്ത തന്റെ സോഷ്യൽ മീഡിയ ഇടങ്ങളിൽ കുറിച്ചു. 2007 ൽ ജോഷി സാർ സംവിധാനം ചെയ്ത നസ്രാണിയിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു ഇപ്പോൾ 2022ൽ മകൾ

കണ്മണി, ജോഷി സാറിന്റെ പാപ്പാനിൽ അഭിനയിക്കുന്നുവെന്ന സന്തോഷ വാർത്ത മുക്ത പങ്കുവച്ചു. ഇതിനു പുറമെ കണ്മണിയ്ക്കും മുക്തയ്ക്കും ആശംസകളുമായി പ്രേക്ഷകരും രംഗത്ത് എത്തി. പ്രശസ്ത ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവാണ് മുക്തയുടെ പ്രിയപാതി. റിമി ടോമിയുടെ യൂട്യൂബ് ചാനലിലെ മിന്നും താരമാണ് കണ്മണി. കണ്മണിയ്ക്ക് ഇഷ്ടംപോലെ ആരാധകരുമുണ്ട്. അഞ്ചു വയസുകാരിയായ കിയാര

ഇതിനോടകം എം പത്‌മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവിൽ പ്രധാന വേഷത്തെ അവതരിപ്പിച്ചു. സുരാജ് വെഞ്ഞാറമൂട്, സ്വാസിക, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് പത്താം വളവിലെ പ്രധാന താരങ്ങൾ. 2005ൽ ലാൽജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്.

അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായ ആ കഥാപാത്രം മുക്തയ്ക്ക് മലയാള സിനിമയിൽ കൃത്യമായ ഇരിപ്പിടം സ്വന്തമാക്കാൻ കഴിഞ്ഞു. ഗോൾ, കാഞ്ചിപുരത്തെ കല്യാണം, മാന്ത്രികൻ തുടങ്ങിയ ഒട്ടേറെ സിനിമകളിലും ഇതിന് പുറമെ ഒട്ടേറെ അന്യഭാഷാ ചിത്രങ്ങളിലും മുക്ത അഭിനയിച്ചു. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന മുക്ത ഒരു ഇടവേളയ്ക്ക് ശേഷം മലയാള ടെലിവിഷൻ പരമ്പരയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി.