കമലയുടെ ചോറൂണ് ആഘോഷമാക്കി അശ്വതിയും കുടുംബവും.!!വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകർ!!!
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി അശ്വതി ശ്രീകാന്ത്. നടി എന്നതിലുപരി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു അവതാരക കൂടിയാണ് അശ്വതി. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അശ്വതി പ്രേക്ഷകരുടെ മനം കവരുന്നത്. അവതാരക എന്ന നിലയിൽ വേറിട്ട ശൈലിയാണ് അശ്വതി പിന്തുടരാറുള്ളത്. കോമഡി സൂപ്പർ നൈറ്റ് ഉൾപ്പെടെ ഒട്ടേറെ ഷോകളുടെ അവതാരകയായിരുന്നു അശ്വതി. മികച്ച ഒരു എഴുത്തുകാരി കൂടിയാണ് താരം.
അശ്വതി തന്റെ വിശേഷങ്ങളെല്ലാം സ്വന്തം യൂ ടൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. രണ്ടാമതൊരു മകൾ പിറന്നത് ചക്കപ്പഴം ചെയ്യുന്ന സമയത്തായിരുന്നു. ഗർഭിണിയായ സമയത്ത് സീരിയൽ ഉപേക്ഷിക്കാതെ തന്നെ ചെറിയൊരു ഇടവേളയെടുക്കുകയായിരുന്നു താരം. കമല എന്നാണ് കുഞ്ഞിന് പേരിട്ടത്. മൂത്ത മകൾ പത്മക്ക് കൂട്ടായി കമല എത്തിയതിന്റെയൊക്കെയും വിശേഷങ്ങൾ ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ പത്മയുടെ ചോറൂണിന്റെ വിശേഷങ്ങളും