കളിക്കൂട്ടുകാർ ഒറ്റ ഫ്രെമിൽ. ലൊക്കേഷൻ വിശേഷങ്ങളും സിനിമ പോലെ തന്നെ പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റെടുത്തു കഴിഞ്ഞു.

കളിക്കൂട്ടുകാർ ഒറ്റ ഫ്രെയിമിൽ വന്നത് തന്നെ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ സന്തോഷം ആണ്. അതിനൊപ്പം ഷൂട്ടിങ് സമയത്തെ രസകരമായ നിമിഷങ്ങൾ എല്ലാം തന്നെ മനസ്സ് കീഴടക്കുന്നു. അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത് കല്യാണി പ്രിയദർശൻ ഒരു ക്യാമറയുമായി നിൽക്കുന്നതും പ്രണവിന്റെ ക്യൂട്ട് എക്സ്പ്രഷൻസ് ഒക്കെയാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകഹൃദയം കീഴടക്കുന്നത്. പ്രണവുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് അഭിമുഖങ്ങളിൽ കല്യാണി സംസാരിച്ചിട്ടുണ്ട്. എനിക്ക് അപ്പു എന്റെ സ്വന്തം സഹോദരനെ പോലെയാണ്, സ്വന്തം അനിയനായ ചന്തുവിനൊപ്പം പോലും ഇത്രയും ഫോട്ടോസ് എടുത്തിട്ടില്ല,

അതിലും കൂടുതൽ ഫോട്ടോസ് അപ്പുവിന്റെ കൂടെ എടുത്തിട്ടുണ്ട്. ഒരുമിച്ചുള്ള ചിത്രം ഒരിക്കൽ പ്രണവിന്റെ സഹോദരി വിസ്മയയാണ് തനിക്ക് അയച്ചു തന്നത്. ഉടനെ ഞാൻ അച്ഛനും അമ്മയ്ക്കും ഫോട്ടോ അയച്ചു കൊടുത്തു അവർ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത് കണ്ടോ നമ്മുടെ മക്കൾ കല്യാണം കഴിക്കാൻ പോകുന്നു എന്ന്. പ്രണവ് മോഹൻലാലിന്റെ കളികൂട്ടുകാരിയാണ് നമ്മുടെ സ്വന്തം കല്യാണി പ്രിയദർശൻ, അച്ഛനമ്മമാരുടെ കൂട്ടുകെട്ടും സൗഹൃദവും മക്കളും തുടർന്ന് തന്നെ പോവുകയാണ് ഒത്തിരി നാളത്തെ പ്രേക്ഷകരുടെ ആഗ്രഹം പോലെ തന്നെയാണ് പ്രണവിന്റെയും കല്യാണിയുടെയും ഹൃദയം എന്ന ചിത്രം ഹൃദയം കീഴടക്കി പുറത്തുവന്നത്.

വിനീത് ശ്രീനിവാസൻ ആയിരുന്നു ചിത്രത്തിന്റെ രചനയും സംവിധാനവും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവും. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലും കല്യാണിയും പ്രണവും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും ഹൃദയം എന്ന സിനിമ റിലീസ് ആയി കഴിഞ്ഞിട്ടും ലൊക്കേഷൻ വിശേഷങ്ങൾ, ഒഴിവാക്കാനാവാത്ത അത്രയും ക്യൂട്ട് മൂവ്മെന്റ് എല്ലാം സോഷ്യൽ മീഡിയ വഴി പുറത്തുവന്നുകൊണ്ടിരിക്കുകയാണ് ഈ സിനിമ റിലീസ് ആകുന്നതിന് മുമ്പ് മോഹൻലാൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു,

അതിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായ സിനിമാ നിർമ്മാണ കമ്പനിയായ മെറിലാൻഡ് 40 വർഷത്തിനു ശേഷമാണ് വിശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും ഒരു നിർമാണ രംഗത്തേക്ക് വരുന്നത്. മോഹൻലാലിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ ആണ് ഈ സിനിമയുടെ സംവിധായകൻ. പ്രിയ സുഹൃത്ത് പ്രിയദർശൻ ചിത്രത്തിലൂടെ വീണ്ടും ഒരു നായക വേഷത്തിൽ ആണ് എന്റെ മകൻ നിങ്ങളുടെ മുന്നിലെത്തുന്നത്. സൗഹൃദവും കുടുംബബന്ധങ്ങളുടെയും അപ്രതീക്ഷിതമായി ഒത്തുചേർന്നതാണ് ഈ സിനിമ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.