പ്രിയ താരങ്ങൾ വീണ്ടും ഒന്നിച്ചു ; പ്രണവിന്റെയും കല്യാണിയുടെയും ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയകൾ.
വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന സിനിമയിലൂടെ ജന മനസ്സ് കീഴടക്കിയ താരജോഡികളാണ് കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും. മരക്കാർ എന്ന സിനിമയിലും ഇതിനുമുൻപ് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. മോഹൻലാലിന്റെ ചെറുപ്പകാലം ആണ് പ്രണവ് ഈ സിനിമയിൽ അഭിനയിച്ചത്. മരയ്ക്കാർ എന്ന സിനിമയിൽ താര ജോഡികളുടെ പ്രകടനം പൂർണമായി കാണാൻ സാധിച്ചില്ല എന്ന പ്രേക്ഷകരുടെ പരാതി ഹൃദയം എന്ന സിനിമ റിലീസായതോടെ ഇല്ലാതായിരിക്കുന്നു. ഈ സിനിമയിൽ
ഇരുവരും നായകനും നായികയുമായാണ് അരങ്ങേറുന്നത്. ഇരുവരുടെയും തകർപ്പൻ അഭിനയം ജനഹൃദയങ്ങളിൽ കത്തിജ്വലിച്ചു നിൽക്കുകയാണ്. തെലുങ്ക് സിനിമയിലൂടെയാണ് കല്യാണി പ്രിയദർശന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മരയ്ക്കാർ, ഹൃദയം, ബ്രോ ഡാഡി ഈ മൂന്ന് ചിത്രങ്ങളാണ് നിലവിൽ കല്യാണിയുടെതായി പുറത്തിറങ്ങിയത്. ഓരോ സിനിമയിലെയും താരത്തിന്റെ പ്രകടനം ഒന്നിനൊന്ന് മെച്ചം തന്നെ. ബ്രോ ഡാഡിയിൽ പൃഥ്വിരാജിന്റെ നായികയായാണ് കല്യാണി പ്രിയദർശൻ രംഗത്തെത്തിയത്.