അച്ഛനൊപ്പം പുഞ്ചിരിച്ച് കല്യാണി.!! ബിന്ദു പണിക്കരുടെ മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ബിന്ദുപണിക്കർ. ഒട്ടനവധി സിനിമകളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരത്തെ നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. കോമഡിയായാലും സ്വാഭാവിക കഥാപാത്രങ്ങളായാലും ഈ നടിയുടെ കൈയ്യില്‍ അത് ഭദ്രമാണ്. ഇടക്കാലത്ത് സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റുമായി താരത്തെ പ്രേക്ഷകർ കാണാറുണ്ടായിരുന്നു. ഇതിനിടയിൽ നടൻ സായികുമാറിനെ വിവാഹം കഴിച്ചു. പിന്നീട് താരവും മകൾ കല്യാണിയും സായ്

കുമാറിനൊപ്പമുള്ള ചിത്രങ്ങളായിരുന്നു വൈറലായത്. ഇരുവരുടേയും സിനിമാതിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ഈ താരദമ്പതികള്‍ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ബിന്ദു പണിക്കരുടെ മകളായ കല്യാണിയും സിനിമയിലേക്കെത്തുമോ എന്നാണ് ആരാധകര്‍ ആദ്യമൊക്കെ ചോദിച്ചിരുന്നത്.കാരണം താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയിലേക്കെത്തുന്നത് സ്വഭാവികമായ കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

താരപുത്രികളില്‍ പലരും ഡബ്‌സ്മാഷ് വീഡിയോയുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. കല്യാണിയും സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ കല്യാണിക്ക് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമ്മയെപ്പോലെ തന്നെയാണ് മകളെന്നും മോശമാക്കിയില്ലെന്നുമൊക്കെയുള്ള കമന്റുകളുമായാണ് ആരാധകര്‍ വീഡിയോയ്ക്ക് നൽകിയത്.

കല്യാണി നന്നായി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുമെന്ന് തെളിയിക്കുന്ന വീഡിയോകളാണ് താരപുത്രി സോഷ്യൽമീഡിയകളിൽ മിക്കപ്പോഴും പങ്കുവെക്കാറുള്ളത്. ഏറ്റവുമൊടുവിലായി കല്യാണി പങ്കുവെച്ചത് അച്ഛൻ സായി കുമാറിന് ഒപ്പമുള്ള ഒരു ചിത്രമാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറുന്നത് ഇവരുടെ ചിത്രങ്ങളാണ്. കറുപ്പ് സാരി ഉടുത്ത് വളരെ സുന്ദരിയായിട്ടാണ് ചിത്രത്തിൽ കല്യാണി ഉള്ളത്. സന്തോഷത്തോടെ അച്ഛനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന മകളുടെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.