പ്രണവ് മോഹൻലാൽ അത്ര നല്ല കുട്ടിയൊന്നുമല്ല എന്ന വെളിപ്പെടുത്തലുമായി കല്യാണി പ്രിയദർശൻ.!!

ഒരു വിനീത് ശ്രീനിവാസൻ ചിത്രമാണ് ഹൃദയം. തിയറ്ററുകളിൽ റീലീസ് ചെയ്ത ചിത്രം വലിയ വിജയം തന്നെയായിരുന്നു. ഹൃദയം തിയേറ്ററുകളിൽ റിലീസ് ചെയ്തതിനു ശേഷം ഒരുമാസത്തോട് അടുക്കാൻ പോകുമ്പോൾ കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലും ഇറങ്ങുകയായിരുന്നു. ഹോട്ട്സ്റ്റാറിലാണ് ഹൃദയം റിലീസ് ചെയ്തത്. ഹൃദയത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി ഹൃദയം സിനിമയുടെ അണിയറപ്രവർത്തകർ ലൈവിലെത്തി വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.

രണ്ട് നായികമാരും അണിയറപ്രവർത്തകരും എല്ലാം തന്നെ ലൈവിൽ ഉണ്ടായിരുന്നുവെങ്കിലും പ്രണവ് വന്നിരുന്നില്ല. ലൈവിൽ വരാത്തതിന് കാരണമായി പ്രണവ് പറഞ്ഞത് റേഞ്ചില്ലാത്ത സ്ഥലത്ത് ആയതിനാലാണ് വരാൻ കഴിയാഞ്ഞത് എന്നാണ്. ലൈവ് കണ്ട പ്രേക്ഷകർ പ്രണവിനെ അനേഷിച്ചപ്പോൾ കല്യാണി പ്രിയദർശൻ അതിന് നൽകിയ മറുപടിയാണ് ഇപ്പോൾ‌ വൈറലാകുന്നത്. ആളുകൾ എന്നെ ഇന്റർവ്യൂ ചെയ്യുന്നത് പ്രണവിനെ കുറിച്ച് ചോദിക്കാൻ വേണ്ടിയാണ്.

അവർക്ക് അറിയേണ്ടതും അത് മാത്രം തന്നെയാണ്. അവൻ ഒരു നല്ല കുട്ടിയാണ് എന്ന ചിന്ത എല്ലാവരും മാറ്റണം എന്നൊക്കെ പറഞ്ഞതാണ് സോഷ്യൽ മീഡിയയെ ഞെട്ടിച്ചത്. അവൻ വളരെ നിഷ്കളങ്കനാണ്, വിനയം ഉള്ളവനാണ് എന്നൊക്കെയാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്, എന്നാൽ അവൻ അത്ര നല്ല കുട്ടിയൊന്നുമല്ല, അവനെപ്പോലെ മോശമായ ഒരു കോ സ്റ്റാർ വേറെ ഉണ്ടാവില്ല, സെറ്റിൽ വരുമ്പോൾ ഒരു ഡയലോഗ് പോലും ഓർമ്മ ഉണ്ടാവില്ല. കൂടാതെ ലേറ്റ് ആയിരിക്കും,

അവന്റെ കൂടെ വർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്, പ്രണവിനെ കുറച്ച് ആളുകളുടെ ചിന്ത മാറ്റി പറയാൻ എല്ലാവരും കൂടെ നിൽക്കണമെന്നു കല്യാണി ആവശ്യപ്പെടുമ്പോൾ താൻ ഉറപ്പായും ഉണ്ടാകുമെന്ന് ദർശന കല്യാണിക്ക് ഉറപ്പ് നൽകുന്നുണ്ട്. മരയ്ക്കാർ അറബിക്കടലിലെ സിംഹം, ഹൃദയം, എന്നീ രണ്ട് ചിത്രങ്ങളിൽ ആണ് ഇരുവരും ഒന്നിച്ച് ജോഡികളായി അഭിനയിച്ചത്. കല്ലുമാലയാണ് കല്യാണിയുടേതായി പുറത്തുവരാൻ ഉള്ള ചിത്രം.