ഞങ്ങളുടെ അച്ഛന്മാർ സിനിമാലോകത്തെ രാജാക്കന്മാരാണ് എങ്കിലും ദുൽക്കറിനെ ഞാൻ അന്നാണ് ആദ്യമായി കാണുന്നത്; കല്യാണി പ്രിയദർശൻ.

അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത നായികയാണ് കല്യാണി പ്രിയദർശൻ. അതിനുശേഷം മരയ്ക്കാർ, ഹൃദയം, ബ്രോ ഡാഡി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറി. മരയ്ക്കാർ എന്ന സിനിമയിൽ വളരെ ചെറിയൊരു വേഷം മാത്രമാണ് താരം കൈകാര്യം ചെയ്തത്. എന്നാൽ ഹൃദയം, ബ്രോ ഡാഡി എന്നീ ചിത്രത്തിലേ നായിക വേഷമാണ് കല്യാണി അഭിനയിച്ചത്.

താൻ ഒരിക്കലും ഒരു ഫിലിം സ്റ്റാർ ആകുമെന്ന് പ്രതീക്ഷിച്ചില്ലന്നും എന്നാൽ ചെറുപ്പത്തിൽ കൂട്ടുകാരോട് താനും ഒരു സ്റ്റാറായി മാറുമെന്ന് പറയാറുണ്ടായിരുന്നു എന്നും ബിഹൈൻഡ് വുഡ്സ്ന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു. സംവിധായകൻ പ്രിയദർശന്റെയും മുൻകാല നായിക ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. താരത്തിന്റെ ആദ്യ സിനിമ 2017 ൽ റിലീസായ തെലുങ്ക് ഭാഷ ഡബ്ഡ് മൂവിയായ ‘ഹലോ’ ആയിരുന്നു. ‘കൃഷ് 3’ എന്ന ചിത്രത്തിൽ

സാബു സിറിലിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനർ ആയി ആണ് കല്യാണി തന്റെ കരിയർ ആരംഭിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ കൂടെയാണ് താരം അഭിനയിച്ചത്. എന്നാൽ ഈ ചിത്രത്തിന്റെ പൂജയുടെ സമയത്താണ് ദുൽഖറിനെ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും എന്നും താരം കൂട്ടിച്ചേർത്തു.. മൂന്നുപേരുടെയും അച്ഛൻമ്മാർ സിനിമാലോകത്തെ

രാജാക്കന്മാർ ആണെങ്കിലും ദുൽഖറിനെയും അനൂപിനെയും താനന്നാദ്യമായിട്ടാണ് കാണുന്നതെന്ന് താരം അഭിമുഖത്തിൽ പ്രേക്ഷകരോട് പറഞ്ഞു. അച്ഛൻ ചെയ്ത ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് ചോദ്യത്തിനോട് പുഞ്ചിരിച്ചുകൊണ്ട് താരം പറഞ്ഞത് ഇങ്ങനെ. “തന്റെ അച്ഛൻ ചെയ്ത എല്ലാ ചിത്രങ്ങളും ഒത്തിരി ഇഷ്ടമാണ്. എന്നാലും എനിക്ക് തോന്നുന്നു അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ‘തേൻമാവിൻകൊമ്പത്ത്’ ആണ്. “